രാജ്യത്തെ പുതിയ നിയമപ്രകാരം കളിക്കാരെ അധിക്ഷേപിക്കുന്നവരെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് 10 വര്‍ഷം വരെ വിലക്കാനുള്ള വകുപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുറഞ്ഞത് മൂന്ന് വര്‍ഷവും പരമാവധി 10 വര്‍ഷം വരെയും ഇവരെ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിലക്കാനാണ് നിയമത്തില്‍ പറയുന്നത്.
”ഓണ്‍ലൈന്‍ ട്രോളുകളില്‍ നിറഞ്ഞ മോശപ്പെട്ട വംശീയാധിക്ഷേപങ്ങള്‍ നമ്മള്‍ ഈ സമയത്ത് കണ്ടു. നല്ല ഗെയിമുകളെയാണ് ഇത് ബാധിക്കുന്നത്.
സ്വന്തം കീബോര്‍ഡുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരുന്ന് നമ്മുടെ കളിക്കാരെ അധിക്ഷേപിക്കുകയാണ് ഇക്കൂട്ടര്‍,” ബ്രിട്ടന്റെ ഹോം സെക്രട്ടറിയായ പ്രീതി പട്ടേല്‍ പ്രതികരിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ അക്രമങ്ങളും മറ്റ് പ്രശ്‌നങ്ങളുമുണ്ടാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമഭേദഗതി.
2020ലെ യൂറോ കപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ടീമിലെ കറുത്ത വംശജരായ കളിക്കാര്‍ക്കെതിരെ വ്യാപകമായി ഓണ്‍ലൈനില്‍ വംശീയാധിക്ഷേപം നടന്നിരുന്നു.