ന്യൂദല്‍ഹി: കൊവിഡ് 19 രോഗം മൂലം മരിക്കുന്നവരെ രക്തസാക്ഷികളായി കണക്കാക്കണമെന്നും അവരുടെ അന്ത്യകര്‍മ്മങ്ങള്‍ ഉടന്‍ നടത്തണമെന്നും എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘കൊവിഡ് 19 മൂലം മരിക്കുന്നവര്‍ രക്തസാക്ഷികളാണ്. രക്തസാക്ഷികളെ അടക്കം ചെയ്യുന്നതിന് ആവരണം അല്ലെങ്കില്‍ ശുദ്ധീകരണം ആവശ്യമില്ല. ഒരാള്‍ ഉടന്‍ തന്നെ ജനാസ നമസ്‌കാരംനടത്തുകയും കുറച്ചാളുകള്‍ ചേര്‍ന്ന് ശവസംസ്‌കാരം നടത്തുകയും വേണം’, ഉവൈസി പറഞ്ഞു.
നിലവില്‍ ലോകാരോഗ്യംസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങളോടുകൂടിയാണ് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം കൊവിഡ് 19 ബാധിച്ച് മരിച്ച മുസ്‌ലിം വയോധികന്റെ മൃതദേഹം ഖബറടക്കാന്‍ അനുമതി നിഷേധിച്ചതായി ഇന്ന് മഹാരാഷ്ട്രയില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. മുംബൈയിലെ മലാദില്‍ നിന്നുള്ള 65 കാരന്റെ മൃതദേഹം പള്ളിയിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കാന്‍ അനുവദിക്കില്ലെന്ന് ട്രസ്റ്റംഗങ്ങള്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. പുലര്‍ച്ചെ നാലുമണിയോടെ മൃതദേഹം സംസ്‌കരിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അനുമതി ലഭിക്കാഞ്ഞതോടെ കുടുംബാംഗങ്ങള്‍ ആശങ്കയിലായി.
പൊലീസും രാഷ്ട്രീയ പ്രവര്‍ത്തകരും പള്ളി അധികാരികളുമായി സംസാരിച്ചെങ്കിലും അനുമതി നല്‍കിയില്ല. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ രാവിലെ 10 മണിയോടെ തൊട്ടടുത്തുള്ള പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
WATCH THIS VIDEO: