കൊച്ചി: ശബരിമല യുവതീപ്രവേശനത്തെ എതിർത്ത് പ്രക്ഷോഭം നടത്തുന്നവർക്ക് തങ്ങളുടെ ലക്ഷ്യം എന്തെന്ന് അറിയില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സുപ്രീം കോടതിയെയാണ് സമരത്തിലൂടെ ഇവർ നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്നത്. ഭരണഘടനയെ അംഗീകരിക്കാത്തവര്‍ ഇന്ത്യ വിട്ടു പോകണമെന്ന് ഇവർ മുൻപ് പറഞ്ഞിരുന്നു.
എന്നാൽ പറഞ്ഞ കാര്യം അവർ മറന്നുവെന്നും അവര്‍ തന്നെ ഇന്ന് ഭരണഘടനയെ തള്ളിപ്പറയുകയാണ്. എന്നിട്ട് സുപ്രീം കോടതിയെ അവർ തള്ളി പറയുന്നു. അദ്ദേഹം പറഞ്ഞു.
ലിംഗ സമത്വത്തിനെതിരെയാണ് ശബരിമലയിൽ ഇപ്പോൾ പ്രക്ഷോഭം നടക്കുന്നത്. കൊച്ചിയില്‍ “കേരള പുനര്‍ നിര്‍മിതി” എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെമാൽ പാഷ.
കേരളത്തിലെ 98 ശതമാനം സ്ത്രീകളും ശബരിമലയിൽ പോകാൻ സാധ്യതയില്ലെന്നും, സുപ്രീം കോടതിയെ എതിർത്ത് സമരം ചെയ്യുന്നത് കോടതി അലക്ഷ്യം ക്ഷണിച്ചു വരുത്തുമെന്നും മുൻപ് കെമാൽ പാഷ അഭിപ്രായപ്പെട്ടിരുന്നു.
Also Read നവംബർ 27ന് ഒല, ഊബർ ഡ്രൈവർമാർ സമരം നടത്തുന്നു
കേരളത്തിലെ സ്ത്രീകളോട് ശബരിമല പ്രവേശനത്തിൽ നിന്നും വിട്ടുനിൽക്കാനും, ഇത്തരം ഒരു വിഷയം സുപ്രീം കോടതിയിലെത്തിയത് നിർഭാഗ്യകരമാണ് എന്നുമാണ് അദ്ദേഹം മുൻപ് പറഞ്ഞത്.