മംഗലാപുരത്ത്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരെ പ്രതിയാക്കി പൊലീസിന്റെ എഫ്.ഐ.ആര്‍ എന്ന് റിപ്പോര്‍ട്ട്.
മീഡിയ വണ്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൊല്ലപ്പെട്ട ജലീലിനെ മൂന്നാം പ്രതിയാക്കിയും നൗഷീനെ എട്ടാം പ്രതിയാക്കിയുമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 19ാം തിയ്യതിയാണ് മംഗലാപുരത്ത് പൊലീസ് പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയും ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിങ്ങനെ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തത്. ഇവരുടെ പേരിലാണ് ഇപ്പോള്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മംഗലാപുരം സൗത്ത് പൊലീസ് സ്റ്റേഷനിലും നോര്‍ത്ത് പൊലീസ് സ്റ്റേഷനിലുമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ നിയമവിരുദ്ധമായി സംഘം ചേരല്‍, ഗൂഢാലോചന, പൊലീസുകാരുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
നേരത്തെ നൗഷീന്‍ പ്രതിഷേധങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ബന്ധുക്കളുടെ വിശദീകരണം എടുക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ്, 24 ന്യൂസ്, ന്യൂസ് 18, മീഡിയ വണ്‍ എന്നീ വാര്‍ത്താ ചാനലുകളുടെ മാധ്യമ സംഘത്തെയായിരുന്നു കസ്റ്റഡിയിലെടുത്തത്. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകരാണോ എന്ന് സംശയമുണ്ടെന്ന വാദമുന്നയിച്ചാണ് പൊലീസ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കസ്റ്റഡിയില്‍ എടുത്ത മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് മാധ്യമപ്രവര്‍ത്തകനായ ഷബീര്‍ ഒമര്‍ പറഞ്ഞിരുന്നു.
പ്രതിഷേധത്തില്‍ പങ്കുചേരാന്‍ മംഗളൂരുവിലേക്ക് യാത്ര തിരിച്ച സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
DoolNews Video