ലഖ്‌നൗ: മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി യു.പി ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.
യു.പിയില്‍ മുന്‍പ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണം ‘മൊട്ടത്തൊപ്പി’ ധരിച്ചവരാണെന്നാണ് മൗര്യ ആരോപിച്ചത്.
” 2017ന് മുമ്പ് എത്ര ലുങ്കി ധരിച്ച ഗുണ്ടകള്‍ ഇവിടെ കറങ്ങിനടന്നിരുന്നു? മൊട്ടത്തൊപ്പി ധരിച്ച് ആരാണ് തോക്കുകളുമായി വ്യാപാരികളെ ഭീഷണിപ്പെടുത്തിയിരുന്നത്? ആരാണ് നിങ്ങളുടെ ഭൂമി കയ്യേറി പൊലീസില്‍ പോകരുതെന്ന് ഭീഷണിപ്പെടുത്തുന്നത്? ഇതെല്ലാം ഓര്‍ക്കുക,” മൗര്യ പറഞ്ഞു.
നേരത്തേയും വിവാദ പരാമര്‍ശവുമായി മൗര്യ രംഗത്തു വന്നിരുന്നു.
ക്ഷേത്രങ്ങള്‍ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് വിഷയമല്ലെന്നായിരുന്നു മൗര്യ പറഞ്ഞത്.
അയോധ്യയില്‍ ഒരു മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടുകയാണെന്നും മഥുരയിലെ കൃഷ്ണ ജന്മഭൂമിയില്‍ ഒരു ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ബി.ജെ.പി കാത്തിരിക്കുകയാണെന്നും മൗര്യ പറഞ്ഞിരുന്നു.