| Saturday, 2nd March 2019, 2:07 pm

'അത്രയ്ക്ക് ആവേശമുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ പോയി നിങ്ങള്‍ തന്നെ യുദ്ധം ചെയ്‌തോ' യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവരോട് ബുദ്ഗാമില്‍ കൊല്ലപ്പെട്ട പൈലറ്റിന്റെ ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സോഷ്യല്‍ മീഡിയയില്‍ യുദ്ധത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ക്കെതിരെ ബുദ്ഗാമിലെ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സ്‌ക്വാഡ്രണ്‍ ലീഡര്‍ നിനാദ് മന്ദവ്ഗനെയുടെ ഭാര്യ വിജേത. സോഷ്യല്‍ മീഡിയില്‍ യുദ്ധത്തിനുവേണ്ടി മുറവിളികൂട്ടുന്നവര്‍ അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യണമെന്നാണ് വിജേത പറഞ്ഞത്.

” ഇന്നത്തെ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ കാര്യങ്ങളെ ആളിക്കത്തിക്കുന്ന രീതി ഭീതിജനകമാണ്. സോഷ്യല്‍ മീഡിയയ്ക്ക് പുറത്ത് ആരും വരുന്നില്ല. ആ സോഷ്യല്‍ മീഡിയ പോരാളികള്‍ ഈ പരിപാടി നിര്‍ത്തണമെന്നാണ് എനിക്കു പറയാനുള്ളത്. ഒപ്പം നിങ്ങള്‍ക്ക് അത്രയ്ക്ക് ഉത്സാഹമുണ്ടെങ്കില്‍ വേഗം സേനയില്‍ ചേര്‍ന്ന് എങ്ങനെയുണ്ടെന്ന് നോക്കണം.” മാധ്യമങ്ങളോട് സംസാരിക്കവേ വിജേത പറഞ്ഞു.

വ്യാഴാഴ്ചയാണ് നിനാദിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നാസിക്കിനു സമീപമുള്ള ഉസര്‍ എയര്‍ബേസില്‍ വ്യാഴാഴ്ച എത്തിച്ചിരുന്നു. വെള്ളിയാഴ്ച അത് വസതിയിലെത്തിക്കുകയും ചെയ്തിരുന്നു.

Also read:ശത്രുരാജ്യം വിട്ടയച്ച തടവുകാരെ കാത്തിരിക്കുന്നത് വിശദമായ ചോദ്യം ചെയ്യലും മെഡിക്കല്‍ പരിശോധനയും; നടപടി ക്രമങ്ങള്‍ ഇങ്ങനെ

2009ലാണ് നിനാദ് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നത്.

കുട്ടിക്കാലത്തു തന്നെ എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യുന്നത് ജീവിതലക്ഷ്യമായി അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നെന്നാണ് നിനാദിന്റെ പിതാവ് അനില്‍ മന്ദവ്ഗനെ പറയുന്നത്. “എയര്‍ഫോഴ്‌സില്‍ ജോലി ചെയ്യാനായി അദ്ദേഹം കോമേഴ്‌സ്യല്‍ പൈലറ്റാകാനുള്ള അവസരം വേണ്ടെന്നുവെച്ചതാണ്” അദ്ദേഹം പറയുന്നു.

Also Watch:

We use cookies to give you the best possible experience. Learn more