Film News
ക്രിസ്റ്റിയന്‍ ബെയ്‌ലിന്റെ വില്ലന്‍ ഗോര്‍ ദി ഗോഡ് ഓഫ് ബുച്ചറിനെ അവതരിപ്പിച്ച് തോര്‍ ലവ് ആന്‍ഡ് തണ്ടറിന്റെ പുതിയ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 24, 11:55 am
Tuesday, 24th May 2022, 5:25 pm

ലോകമെമ്പാടുമുള്ള മാര്‍വല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ടൈക വൈറ്റിറ്റിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന തോര്‍ ലവ് ആന്‍ഡ് തണ്ടര്‍. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്ത് വന്നിരിക്കുകയാണ്.

ക്രിസ് ഹെംസ്‌വെര്‍ത്ത് അവതരിപ്പിക്കുന്ന തോര്‍  ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് തോര്‍ ലവ് ആന്‍ഡ് തണ്ടറില്‍ അവതരിപ്പിക്കുന്നത്. തോര്‍: ദി ഡാര്‍ക്ക് വേള്‍ഡിന് ശേഷം നതാലി പോര്‍ട്ടമാന്‍ തിരിച്ചു വരുന്നുവെന്ന് പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

പോര്‍ട്ട്മാനെ കൂടാതെ, ടെസ്സ തോംസണ്‍, ക്രിസ് പ്രാറ്റ്, ഡേവ് ബൗട്ടിസ്റ്റ എന്നിവരും തോര്‍ തണ്ടര്‍ ആന്‍ ലവിലെത്തുന്നുണ്ട്. ബാറ്റ്മാന്‍ സിനിമകളിലെ നായകനായ ക്രിസ്റ്റിയന്‍ ബെയ്ല്‍ വില്ലനാകുന്നു എന്നതാണ് തോറിന്റെ മറ്റൊരു ഹൈലൈറ്റ്. ഗോര്‍ ദി ഗോഡ് ഓഫ് ബുച്ചര്‍ എന്ന വില്ലനായി വ്യത്യസ്തമായ ഒരു ലുക്കിലാണ് ക്രിസ്റ്റിയന്‍ ബെയ്ല്‍ തോറിലെത്തുന്നത്.

2019ലാണ് തോര്‍ ലവ് ആന്‍ഡ് തണ്ടര്‍ പ്രഖ്യാപിക്കപ്പെട്ടത്. നിര്‍മാതാവ് കൂടിയായ വൈറ്റിറ്റി ‘ദി മന്‍ഡലോറിയന്‍’ എപ്പിസോഡുകളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂലൈ 8ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

Content Highlight: thor love and thunder new trailer introduce the villain character of christain bale