ഏറെ ആരാധകരുള്ള ഒരു ഹോളിവുഡ് താരമാണ് ക്രിസ് ഹെംസ്വര്‍ത്ത്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു തോര്‍ ഓഡിന്‍സണ്‍.
മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് (എം.സി.യു) ഫ്രാഞ്ചൈസിയില്‍ ക്രിസ് ഹെംസ്വര്‍ത്ത് അവതരിപ്പിച്ച കഥാപാത്രമാണ് തോര്‍ ഓഡിന്‍സണ്‍ എന്ന തോര്‍.
ഇപ്പോള്‍ ക്രിസ് ഹെംസ്വര്‍ത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് തോറിന്റെ അഞ്ചാം ഭാഗത്തിനാണ്. ചിത്രത്തെ പറ്റി ഇതുവരെ മാര്‍വല്‍ സ്റ്റുഡിയോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 2023 മുതല്‍ അങ്ങനെ ഒരു സിനിമ വരുന്നുണ്ടെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
തോര്‍: ലവ് ഏന്‍ഡ് തണ്ടറിന് ശേഷം തനിക്ക് തോറില്‍ വീണ്ടും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഹെംസ്വര്‍ത്തും പ്രതികരിച്ചിരുന്നു. പിന്നാലെ ഹെംസ്വര്‍ത്ത് തോറിന്റെ അടുത്ത ഭാഗത്തില്‍ തിരിച്ചു വരാന്‍ ഒരുങ്ങുകയാണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു.
അതോടെ മാര്‍വല്‍ ആരാധകര്‍ തോറിന്റെ അഞ്ചാം ഭാഗത്തിനുള്ള കാത്തിരിപ്പിലായി. എന്നാല്‍ അഞ്ചാം ഭാഗം മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ അവസാന തോര്‍ ചിത്രമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അങ്ങനെയെങ്കില്‍ ഹെംസ്വര്‍ത്തിനെ തോറായി കാണാന്‍ ഇനിയൊരു അവസരമുണ്ടാകില്ല. ഇത് ഹെംസ്വര്‍ത്ത് ആരാധകര്‍ക്ക് വലിയ നിരാശയാകും സമ്മാനിക്കുക.
ക്രിസ് ഹെംസ്വര്‍ത്ത് – മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ്:
ക്രിസ് ഹെംസ്വര്‍ത്ത് എം.സി.യുവില്‍ ആദ്യമായി 2011ലെ ‘തോര്‍’ സിനിമയിലാണ് അഭിനയിച്ചത്. തുടര്‍ന്ന് ദ അവഞ്ചേഴ്‌സ് (2012), തോര്‍: ദി ഡാര്‍ക്ക് വേള്‍ഡ് (2013), അവഞ്ചേഴ്‌സ്: Age of Ultron (2015), തോര്‍: Ragnarok (2017),
അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ (2018), അവഞ്ചേഴ്‌സ്: എന്‍ഡ് ഗെയിം (2019), തോര്‍: ലവ് ആന്‍ഡ് തണ്ടര്‍ (2022) എന്നിവയിലും ഡോക്ടര്‍ സ്‌ട്രേഞ്ചിന്റെ (2016) മിഡ്-ക്രെഡിറ്റ് സീനിലും ഹെംസ്വര്‍ത്ത് ഉണ്ടായിരുന്നു.
Content Highlight: Thor-5; Disappointment for Hemsworth and Marvel fans