കൊച്ചി: തോപ്പുംപടി പീഡനക്കേസിലെ മുഖ്യസാക്ഷി കോടതിയില്‍ കൂറുമാറി. 15 പ്രതികള്‍ക്ക് എതിരായ വിചാരണ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കവെയാണ് മുഖ്യസാക്ഷി പ്രതികളെ അറിയില്ലെന്ന് കോടതിയെ അറിയിച്ച് കൂറുമാറിയത്.
സംഭവം നടന്ന് 16 വര്‍ഷത്തിനു ശേഷമാണ് കേസ് വിചാരണക്കായി കോടതി പരിഗണിച്ചത്. കേസ് വീണ്ടും ശനിയാഴ്ച കേള്‍ക്കും. ക്രിസ്ത്യന്‍ പുരോഹിതനും സിനിമ സംവിധായകനും രാഷ്ട്രീയ നേതാവും ഉള്‍പ്പെടെ നിരവധി പേരിലേയ്ക്ക് അന്വേഷണം നീണ്ട കേസിലാണ് സുപ്രധാന വഴിത്തിരിവ്.
2002ലാണ് ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയ 17 വയസ്സുള്ള പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ പിടിയിലായത്. 70 പേര്‍ പീഡിപ്പിച്ചെന്നും തന്നെ ഉപയോഗിച്ച് അശ്ലീല സിനിമ നിര്‍മിച്ചെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
Read: വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണനെതിരേയുള്ള കേസ് ജനാധിപത്യ വിരുദ്ധം; ഉമ്മന്‍ചാണ്ടി
പ്രത്യേക അന്വേഷണ സംഘം ഇടനിലക്കാര്‍ അടക്കം 19 പേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. ഇവരില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.
ഇടനിലക്കാരി ഗീത, ജെസി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ആരിഫ ബീവി, കോഴിക്കോട് വടകര വട്ടപ്പറമ്പില്‍ അമ്മദ് എന്ന ഹമീദ്, കണ്ണൂര്‍ ചിറക്കല്‍ പള്ളിക്കുന്നം പുതിയപുരയില്‍ മുഹമ്മദ്, കൊല്ലം പുനലൂര്‍ സ്വദേശി സതീഷ് കുമാര്‍ എന്ന സന്തോഷ്, ഫോര്‍ട്ട്‌കൊച്ചി സ്വദേശി ഷിബിലി, ഫോര്‍ട്ട്‌കൊച്ചി ലോര്‍ഡ്‌സ് ഹൗസില്‍ ഡോളി എന്‍ ഡിസൂസ എന്ന ടിപ്പു, ഇടക്കൊച്ചി സ്വദേശി കെ.പി. ബിജു, കുമ്പളങ്ങി മണ്ണലില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍, ഇടക്കൊച്ചി അക്വിനാസ് കോളജിന് സമീപം പോള്‍സണ്‍, ആലുവ ഏലൂക്കര മാലില്‍ അകത്ത് വീട്ടില്‍ മനാഫ്, ഫോര്‍ട്ട്‌കൊച്ചി അമ്പല്‍ പുത്തന്‍പുരക്കല്‍ വീട്ടില്‍ ആന്റണി ബിജു, തോപ്പുംപടി മാളിയക്കപ്പറമ്പില്‍ വീട്ടില്‍ നാസര്‍, ഫോര്‍ട്ട്‌കൊച്ചി മനക്കല്‍ ഷഹീര്‍, കോട്ടയം മണര്‍കാട് സെന്റ്. ജോസഫ് യാക്കോബൈറ്റ് ചര്‍ച്ചിലെ മംഗളത്തച്ചന്‍ എന്ന ഫാ.കുര്യാക്കോസ് മംഗലത്ത്, രാഷ്ട്രീയ നേതാവായിരുന്ന കോട്ടയം മണര്‍കാട് ഏന്നക്കല്‍ വീട്ടില്‍ ഷിബു, സിനിമ സംവിധായകന്‍ കൊല്ലം ചവറ ഗേവിന്ദാപുരത്തില്‍ ജി.ആര്‍ രാഘവന്‍ എന്ന രാജന്‍ സിത്താര, കൊല്ലം ചവറ പുന്നകുലത്ത് വീട്ടില്‍ സലീം, തിരുവല്ല ഇരവിപേരൂര്‍ മടപ്പള്ളി വീട്ടില്‍ വിനോദ് കുമാര്‍ എന്ന വിനു, ചേര്‍ത്തല തുറവൂര്‍ കുറുമ്പില്‍ വീട്ടില്‍ അബ്ദുല്‍ ഖാദര്‍ എന്നിവരായിരുന്നു കുറ്റപത്രം നല്‍കപ്പെട്ട പ്രതികള്‍.
Read: മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറാ ബാനു ബി.ജെ.പിയിലേക്ക്
നാലാം പ്രതി സതീഷ് കുമാര്‍ എന്ന സന്തോഷും ഫാ.കുര്യാക്കോസും നേരത്തേ മരണപ്പെട്ടിരുന്നു. ഒമ്പതാം പ്രതി പോള്‍സണ്‍, 13 പ്രതി ഷഹീര്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പീഡനത്തിനിരയായ പെണ്‍കുട്ടി തോപ്പുംപടിക്ക് സമീപം പിടിയിലായതോടെയാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്.
2006ല്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തതോടെയാണ് കൂടുതല്‍ പേര്‍ പിടിയിലായത്. 16 വര്‍ഷത്തിനൊടുവില്‍ കേസ് വീണ്ടും പരിഗണനക്കെടുക്കുമ്പോള്‍ പെണ്‍കുട്ടി വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കുകയാണ്.