ബാഴ്‌സയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് സ്പാനിഷ് താരം ജെറാര്‍ഡ് പിക്വെ. അപ്രതീക്ഷിതമായി ബാഴ്സയില്‍ നിന്ന് പുറത്തുപോകുന്ന കാര്യം താരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
നവംബര്‍ ആറിന് ലാ ലീഗയില്‍ അല്‍മേറിയക്കെതിരായ മത്സരത്തോടെ ബൂട്ടഴിക്കുമെന്നാണ് പിക്വെ അറിയിച്ചത്.
സീസണില്‍ തുടര്‍ച്ചയായി ആദ്യ ഇലവനില്‍ നിന്ന് പുറത്തായതാണ് സെന്‍ട്രല്‍ബാക്കായ പിക്വെയുടെ വിരമിക്കല്‍ വേഗത്തിലാക്കിയത്. നിരവധി ആരാധകരാണ് താരത്തിന് ആശംസയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോള്‍ ബയേണ്‍ മ്യൂണീക്ക് സൂപ്പര്‍താരം തോമസ് മുള്ളറിന്റെ ട്വീറ്റ് ആണ് ശ്രദ്ധ നേടുന്നത്. ശക്തനായ എതിരാളിക്ക് നന്ദിയറിയിച്ച് കൊണ്ടാണ് മുള്ളര്‍ ട്വിറ്ററിലൂടെ സന്ദേശം അയച്ചിരിക്കുന്നത്.
”ശക്തനായ എതിരാളിയും മികച്ച സ്‌പോര്‍ട്‌സമാനുമായിരുന്നു. ചാമ്പ്യനും ഞങ്ങളുടെ ഗെയ്മിലെ പ്രതിഭയുമായിരുന്നു. നന്ദി, പിക്വെ,’ തോമസ് മുള്ളര്‍ ട്വീറ്റ് ചെയ്തു.
Thomas Muller paid tribute to Pique on Twitter after announcing he will retire! pic.twitter.com/BajRQfP9Qs
ലീഗ് മത്സരങ്ങളില്‍ ബാഴ്‌സയും ബയേണും ശക്തരായ പോരാളികളാണ്. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബയേണ്‍ ബാഴ്‌സലോണയെ തോല്‍പ്പിക്കുകയായിരുന്നു.
അതേസമയം, മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് പിക്വെക്ക് സീസണില്‍ ആദ്യ ഇലവനില്‍ ഇറങ്ങാനായത്. 2009 മുതല്‍ 2018 വരെ രാജ്യത്തിനായി കളിച്ച 35കാരനായ പിക്വെ സ്‌പെയിനിന് വേണ്ടി 102 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ബാഴ്‌സലോണയുടെ സുവര്‍ണതലമുറയിലെ പ്രധാനി കൂടിയാണ് അദ്ദേഹം.
ലാ മാസിയ അക്കാദമിയില്‍ തുടങ്ങി നാല് വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ചതിന് ശേഷം 2008ല്‍ ബാഴ്സയില്‍ തിരിച്ചെത്തിയ പിക്വെ പിന്നീട് ക്ലബ്ബിന്റെ വിശ്വസ്ത താരമായി മാറുകയായിരുന്നു.
ബാഴ്സലോണക്കൊപ്പം എട്ട് ലാ ലീഗ കിരീടങ്ങളും മൂന്ന് ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയ പിക്വെ സ്‌പെയിന്‍ ദേശീയ ടീമിനൊപ്പം യൂറോ, ലോകകപ്പ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
സ്‌പെയിന്‍ ടീമില്‍ നിന്നും നേരത്തെ വിരമിച്ച പിക്വ ബാഴ്സയില്‍ നിന്നും വിരമിച്ചതോടെ ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളില്‍ ഒരാളെയാണ് നഷ്ടമാവുന്നത്.
💫 A brilliant career. Once a Culer, always a Culer@3gerardpique 💙❤
ശേഷം 2008ല്‍ ബാഴ്സയില്‍ തിരിച്ചെത്തിയ പിക്വെ പിന്നീട് ക്ലബ്ബിന്റെ വിശ്വസ്ത താരമായി മാറുകയായിരുന്നു.
ബാഴ്സലോണക്കൊപ്പം എട്ട് ലാ ലീഗ കിരീടങ്ങളും മൂന്ന് ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയ പിക്വെ സ്‌പെയിന്‍ ദേശീയ ടീമിനൊപ്പം യൂറോ, ലോകകപ്പ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.
സ്‌പെയിന്‍ ടീമില്‍ നിന്നും നേരത്തെ വിരമിച്ച പിക്വ ബാഴ്സയില്‍ നിന്നും വിരമിച്ചതോടെ ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളില്‍ ഒരാളെയാണ് നഷ്ടമാവുന്നത്.
Content Highlights: Thomas Muller tweets to Pique on his retirement