കഴിഞ്ഞ ദിവസം ബുണ്ടസ് ലീഗയില്‍ നടന്ന മത്സരത്തില്‍ ഫ്രീബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കരുത്തരായ ബയേണ്‍ മ്യൂണിക്ക് പരാജയപ്പെടുത്തിത്. ഇതോടെ ബയേണ്‍ മ്യൂണിക് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ബുണ്ടസ് ലീഗയില്‍ നടന്ന മത്സരത്തില്‍ ഫ്രീബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കരുത്തരായ ബയേണ്‍ മ്യൂണിക്ക് പരാജയപ്പെടുത്തിത്. ഇതോടെ ബയേണ്‍ മ്യൂണിക് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
മത്സരത്തില്‍ 38ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ബയേണ്‍ ആദ്യ ഗോള്‍ നേടിയത്. പിന്നീട് 78ാം മിനിറ്റില്‍ തോമസ് മുള്ളറിന്റെ മിന്നും ഗോളില്‍ ലീഡ് ഉയര്‍ത്തിയ ബയേണ്‍ പൂര്‍ണ ആധിപത്യമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ പുതിയ റെക്കോഡും മുള്ളര്‍ സ്വന്തമാക്കിയിരുന്നു.
📊 The #Bundesliga table after Matchday 2️⃣
🙌 #FCBayern #MiaSanMia 🙌 pic.twitter.com/DLzSR0z0c3
— FC Bayern (@FCBayernEN) September 2, 2024
ബയേണ്‍ മ്യൂണിക്കിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോഡ് ആണ് മുള്ളര്‍ നേടിയത്. 710 മത്സരങ്ങളാണ് താരം ടീമിനായി കളിച്ചത്. 710 മത്സരങ്ങളില്‍ നിന്നും 245 ഗോളുകളാണ് ടീമിന് വേണ്ടി കരുത്തനായ അറ്റാക്കിങ് ഫോര്‍വേഡറായ മുള്ളര്‍ നേടിയത്.
കൂടാതെ 269 അസിസ്റ്റുകളും ആദ്ദേഹം നേടി കൊടുത്തു. ബുണ്ടസ് ലിഗയില്‍ 475 മത്സരങ്ങളില്‍ നിന്ന് 150 ഗോളുകള്‍ മുള്ളര്‍ സ്വന്തമാക്കിയിട്ടുണ്ട്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ 12 ബുണ്ടസ് ലീഗ ട്രോഫികളും രണ്ട് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും മുള്ളര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് ടീമിന്റെ പരിശീലകനായ വിന്‍സന്റ് കോംപാനി.
‘അസാധാരണമായ ഒരു നേട്ടം തന്നെയാണ് മുള്ളര്‍ സ്വന്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ആദ്യ മത്സരത്തിന് സാക്ഷിയായവനാണ് ഞാന്‍. ഇപ്പോഴിതാ 710 മത്സരങ്ങള്‍ അദ്ദേഹം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. തികച്ചും അവിശ്വസനീയമായ ഒരു കാര്യം തന്നെയാണിത്. ഈ 710 മത്സരങ്ങളിലും തന്റെ 100% സമര്‍പ്പിച്ച് കളിച്ച താരമാണ് മുള്ളര്‍. ട്രെയിനിങ്ങിലും അങ്ങനെ തന്നെയാണ്. അതാണ് അവനെ വ്യത്യസ്തനാക്കുന്നത്,’ വിന്‍സന്റ് കോംപനി പറഞ്ഞു.
Content highlight: Thomas Muller In Record Achievement