കരുത്തര്‍ കാലിടറി വീഴുകയും അട്ടിമറിയുമായി പല കുഞ്ഞന്‍ ടീമുകളും നോക്കൗട്ടിലെത്തുന്നതുമായിരുന്നു ഖത്തര്‍ ലോകകപ്പിലെ പ്രധാന കാഴ്ച. കഴിഞ്ഞ ദിവസത്തെ മത്സരങ്ങള്‍ക്ക് പിന്നാലെ ബെല്‍ജിയവും ജര്‍മനിയും പുറത്തയത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു.
ഇതില്‍ ജര്‍മനിയുടെ തോല്‍വിയാണ് ആരാധകരെ ഏറെ വേദനിപ്പിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുകയും 2-4ന് വിജയിക്കുകയും ചെയ്തതിന് ശേഷമാണ് ജര്‍മനി ലോകകപ്പില്‍ നിന്നും പുറത്തായത്.
ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ജപ്പാന്റെ വിജയം. ജപ്പാന്‍ സ്‌പെയ്‌നിനെ തോല്‍പിച്ചതോടെ ജര്‍മനിയുടെ ലോകകപ്പ് മോഹങ്ങള്‍ വെള്ളത്തില്‍ വരച്ച വര പോലെ ആയിരിക്കുകയാണ്.
സ്‌പെയ്‌നിനെതിര നേടിയ വിജയത്തിന് പിന്നാലെ ജപ്പാന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ പോയിന്റ് നിലയില്‍ ജര്‍മനിക്കൊപ്പം തന്നെയാണെങ്കിലും ഗോള്‍ വ്യത്യാസം കൊണ്ട് സ്‌പെയ്ന്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ജര്‍മനിയും കോസ്റ്റാറിക്കയും ഗ്രൂപ്പില്‍ നിന്നും പുറത്തു പോവുകയും ചെയ്തു.
2014ല്‍ അര്‍ജന്റീനയെ തോല്‍പിച്ച് ലോകചാമ്പ്യന്‍മാരായ ജര്‍മനിക്ക് തുടര്‍ന്നുള്ള രണ്ട് ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തിനിപ്പുറം കടക്കാന്‍ സാധിച്ചിട്ടില്ല.
2022 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ വിരമിക്കലിന്റെ സൂചനകള്‍ നല്‍കിയിരിക്കുകയാണ് സൂപ്പര്‍ താരം തോമസ് മുള്ളര്‍. ഖത്തറിലേത് താരത്തിന്റെ അവസാന ലോകകപ്പാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും വിരമിക്കുന്നതിനെ കുറിച്ച് മുള്ളര്‍ ഒന്നും തന്നെ പറഞ്ഞിരുന്നില്ല.
ഇപ്പോള്‍ മുള്ളറിന്റെ വാക്കുകളാണ് താരത്തിന്റെ വിരമിക്കലിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്.
‘ഇത് ജര്‍മനിക്കായുള്ള എന്റെ അവസാന മത്സരമാണെങ്കില്‍ ഏറെ സന്തോഷമാണത് നല്‍കിയത്. എല്ലാവരോടും നന്ദി. എന്റെ ഹൃദയും മുഴുവന്‍ ഞാന്‍ ഗ്രൗണ്ടില്‍ നല്‍കിയിരുന്നു.
ചിലപ്പോള്‍ അതെനിക്ക് സന്തോഷത്തിന്റെ കണ്ണുനീര്‍ നല്‍കി, മറ്റു ചിലപ്പോള്‍ വേദനയും. അതെല്ലാം ഏറെ സ്‌നേഹത്തോടെയാണ് ഞാന്‍ സ്വീകരിച്ചത്. എനിക്കിപ്പോള്‍ മറ്റ് എല്ലാത്തിനെയും കുറിച്ച് ചിന്തിക്കേണ്ട സമയമാണ്,’ മാധ്യമപ്രവര്‍ത്തകരോട് താരം പറഞ്ഞു.
121 മത്സരങ്ങളില്‍ നിന്നും ജര്‍മനിക്കായി 44 ഗോളുകള്‍ നേടിയ താരമാണ് തോമസ് മുള്ളര്‍. 2014 ലോകകപ്പില്‍ ടീമിന്റെ കിരീടനേട്ടത്തില്‍ മുള്ളറിന്റെ സാന്നിധ്യം ഏറെ നിര്‍ണായകമായിരുന്നു.
Content Highlight: Thomas Muller has hinted at international retirement after Germany’s defeat at the 2022 World Cup