| Thursday, 22nd December 2016, 9:46 pm

നോട്ടുനിരോധനത്തെ കുറിച്ച് തോമസ് ഐസക്കിന്റെ പുസ്തകം വരുന്നു ; കള്ളപ്പണവേട്ട മിഥ്യയും യാഥാര്‍ത്ഥ്യവും

ഡൂള്‍ന്യൂസ് ഡെസ്‌ക്


പുസ്തകത്തിന്റെ വിശേഷങ്ങള്‍ മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. അമ്പതു ദിവസം കൊണ്ട് പ്രതിസന്ധി തീര്‍ന്നില്ലെങ്കില്‍ രാജ്യത്തിന്റെ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞ മോദിക്കുള്ള ചോദ്യങ്ങളാണ് പുസ്തകമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.


തിരുവനന്തപുരം:  കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ വിശകലനം ചെയ്തുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ പുസ്തകം വരുന്നു. “കള്ളപ്പണവേട്ടമിഥ്യയും യാഥാര്‍ത്ഥ്യവും” എന്ന് പേരിട്ടിരിക്കുന്ന പുസതകം ഡിസംബര്‍ 27ന് തുഞ്ചന്‍ പറമ്പില്‍ വെച്ച് എം.ടി വാസുദേവന്‍ നായരാണ് പ്രകാശനം ചെയ്യുന്നത്.

പുസ്തകത്തിന്റെ വിശേഷങ്ങള്‍ മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. അമ്പതു ദിവസം കൊണ്ട് പ്രതിസന്ധി തീര്‍ന്നില്ലെങ്കില്‍ രാജ്യത്തിന്റെ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞ മോദിക്കുള്ള ചോദ്യങ്ങളാണ് പുസ്തകമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.


Read more:  ബി.ജെ.പിക്ക് ആംആദ്മി പാര്‍ട്ടിയെ പേടിയോ; ആംആദ്മി നേതാക്കള്‍ അതിഥികളായുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ബി.ജെ.പി വക്താക്കള്‍ക്ക് നിര്‍ദേശം


ഫേസ്ബുക്ക് പോസ്റ്റ്

അങ്ങനെ ഒരാഴ്ചകൊണ്ട് ഡീമോണിറ്റൈസേഷനെക്കുറിച്ച് ഒരു പുസ്തകം തീര്‍ന്നു. പേര്: കള്ളപ്പണവേട്ടമിഥ്യയും യാഥാര്‍ത്ഥ്യവും. അമ്പതു ദിവസം കൊണ്ടെല്ലാം നേരെയായില്ലെങ്കില്‍ രാജ്യത്തിന്റെ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണന്നല്ലേ മോഡി പറഞ്ഞത്. അതുകൊണ്ട് അമ്പതു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുടെ രൂപത്തിലാണ് പുസ്തകം സംവിധാനം ചെയ്തിട്ടുള്ളത്. പരമാവധി ലളിതമായി പ്രതിപാദിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എട്ട് അധ്യായവും ആഗ്രഹം പോലെ എഴുതാന്‍ കഴിഞ്ഞു. എന്നാല്‍ സാമ്പത്തികശാസ്ത്രജ്ഞന്മാരുടെ നിലപാടുകള്‍ സംബന്ധിച്ച ഒമ്പതാം അധ്യായവും ഇനിയെന്തു ചെയ്യാനാവും എന്ന ഉപസംഹാര അധ്യായവും കുറച്ച് ക്ലിഷ്ടമാണെന്ന് ഇപ്പോള്‍ തോന്നുന്നു.

ഒരാഴ്ചയായി ഞാന്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയിലാണ്. ഡിസ്‌കിന് മുകളിലുള്ള നട്ടെല്ല് കട്ടകള്‍ ഞരമ്പിനെ മുറുക്കുന്നതാണ് പ്രശ്‌നം. നടുവേദന, കാലിലേയ്ക്ക് പടര്‍ന്നു. നടക്കുന്നതിന് ബുദ്ധിമുട്ട്. നീരും വന്നു. ഒരാഴ്ചകൊണ്ട് കാലിലെ നീര് അപ്രത്യക്ഷ്യമായി. തൂക്കം നാല് കിലോ കുറഞ്ഞു. നടുവേദനയും ഗണ്യമായി കുറഞ്ഞു. ഒരാഴ്ചകൂടി ഇവിടുണ്ടാകും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്. അതുകൊണ്ട് സന്ദര്‍ശനം ഒഴിവാക്കുക.

ഏതാനും ദിവസം കൊണ്ട് അച്ചടി തീരും. 29ന്റെ മനുഷ്യച്ചങ്ങലയുടെ പ്രചാരണത്തിന് ഈ ലഘുഗ്രന്ഥം ഉപയോഗപ്രദമാകും. ഔപചാരികമായ പുസ്തകപ്രകാശനം തുഞ്ചന്‍ പറമ്പില്‍വെച്ച് 27ന് വൈകുന്നേരം നടക്കും. എം.ടി.യെക്കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നാണ് മോഹം. അവിടേയ്‌ക്കെല്ലാവര്‍ക്കും സ്വാഗതം.

We use cookies to give you the best possible experience. Learn more