50 ദിവസം കഴിഞ്ഞിട്ടും പിടിച്ച കള്ളപ്പണത്തിന്റെ മൊത്തക്കണക്കെങ്കിലും പ്രധാനമന്ത്രിക്ക് പറയാന്‍ കഴിയണമായിരുന്നു. എത്ര പണം തിരിച്ചെത്തിയെന്നും മോദിക്ക് പറയാന്‍ സാധിച്ചിട്ടില്ല.
തിരുവനന്തപുരം: പ്രധാനമന്ത്രി മോദിയുടെ നവവത്സര പ്രസംഗം നോട്ടുനിരോധനം പരാജയപ്പെട്ടന്നുള്ളതിന്റെ കുറ്റസമ്മതമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നോട്ടുനിരോധനത്തിന് പരിഹാരമായി മോദിയുടെ ഇന്നത്തെ പ്രഖ്യാപനങ്ങളെല്ലാം അപര്യാപ്തമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
50 ദിവസം കഴിഞ്ഞിട്ടും പിടിച്ച കള്ളപ്പണത്തിന്റെ മൊത്തക്കണക്കെങ്കിലും പ്രധാനമന്ത്രിക്ക് പറയാന്‍ കഴിയണമായിരുന്നു. എത്ര പണം തിരിച്ചെത്തിയെന്നും മോദിക്ക് പറയാന്‍ സാധിച്ചിട്ടില്ല.
Read more: സാധാരണക്കാരന്റെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം നല്‍കാതെ പ്രധാനമന്ത്രിയുടെ പ്രസംഗം
മോദിയുടെ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കോര്‍പറേറ്റുകളും കള്ളപ്പണക്കാരും അറിഞ്ഞുവെന്നതിന്റെ സൂചനകളാണ് മോദിയുടെ പ്രസംഗം സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക് വ്യവസ്ഥയെ മാരകമായി പരിക്കേല്‍പ്പിച്ച ഈ ഹിമാലയന്‍ വിഢിത്തം തിരിച്ചറിയാന്‍ മോദിക്ക് കഴിഞ്ഞില്ലെന്നും തോമസ ഐസക്ക് പറഞ്ഞു.
2008ലെ മാന്ദ്യത്തിന് തുല്ല്യമായ അവസ്ഥയിലേക്ക് രാജ്യം പോകുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
കറന്‍സി ക്ഷാമവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. മുക്കാല്‍ മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ ബാങ്കിംഗ് നടപടികള്‍ എളുപ്പമാക്കണമെന്ന് നിര്‍ദേശിച്ചുവെന്ന് പറഞ്ഞതല്ലാതെ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളൊന്നും പ്രധാനമന്ത്രി നല്‍കിയിരുന്നില്ല.
ബജറ്റിന് സമാനമായി കുറേ പദ്ധതികള്‍ പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതുവരെ പിടിച്ചെടുത്ത കള്ളപ്പണവുമായി ബന്ധപ്പെട്ടോ മറ്റു നടപടികളെ കുറിച്ചോ പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല. 50 ദിവസം നീണ്ട നിയന്ത്രണങ്ങളടക്കം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കുറിച്ച് പ്രതീക്ഷകളുണ്ടായിരുന്നു.