Advertisement
Daily News
മോദിയുടെ ഹുങ്ക് ഇവിടെ കാണിക്കണ്ട, കേരളത്തില്‍ ആര് സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് ബി.ജെ.പിയല്ല; തോമസ് ഐസക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Dec 29, 04:07 am
Thursday, 29th December 2016, 9:37 am

thomas

പ്രധാനമന്ത്രിക്കെതിരെ പറയാന്‍ എം.ടിക്ക് എന്ത് അധികാരമാണുള്ളതെന്നായിരുന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നത്. നോട്ട് നിരോധന നടപടിയില്‍ എം.ടിയുടെ പ്രസ്താവന നല്ല ഉദ്ദേശ്യത്തോടെയല്ല. രാജ്യം മാറിയതൊന്നും എം.ടി അറിഞ്ഞില്ലേയെന്നുമായിരുന്നു അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു.

കോഴിക്കോട്: നരേന്ദ്രമോദിക്കെതിരെ സംസാരിക്കാന്‍ എം.ടിയ്ക്ക് എന്തവകാശമെന്നു ചോദിച്ച ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനു മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്. കേരളത്തില്‍ ആര് എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കാന്‍ ബി.ജെ.പി വളര്‍ന്നിട്ടില്ലെന്നായിരുന്നു ഐസക്കിന്റെ മറുപടി.

പ്രധാനമന്ത്രിക്കെതിരെ പറയാന്‍ എം.ടിക്ക് എന്ത് അധികാരമാണുള്ളതെന്നായിരുന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ചോദിച്ചിരുന്നത്. നോട്ട് നിരോധന നടപടിയില്‍ എം.ടിയുടെ പ്രസ്താവന നല്ല ഉദ്ദേശ്യത്തോടെയല്ല. രാജ്യം മാറിയതൊന്നും എം.ടി അറിഞ്ഞില്ലേയെന്നുമായിരുന്നു അദ്ദേഹം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു.

Read more: പൊലീസിലെ സംഘപരിവാര്‍ അനുകൂലികളുടെ വിവരങ്ങള്‍ അഭ്യന്തര വകുപ്പ് ശേഖരിക്കുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എ.കെ.ജി സെന്ററിനു മുന്നില്‍ സാഹിത്യ സാംസ്‌കാരിക നായകന്‍മാരുടെ തിരക്കാണ്. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെ കേരളം നടുങ്ങിയ പല ഘട്ടങ്ങളിലും മൗനം പാലിച്ച എം.ടി ഇപ്പോള്‍ സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് ബി.ജെ.പിയല്ലെന്നും, കേരളത്തിലെ ബി.ജെ.പി എന്താണെന്ന് ആലോചിക്കണമെന്നും, മോദിയുടെ ഹുങ്ക് ഇവിടെ കാണിക്കരുതെന്നും പറഞ്ഞ ഐസക്ക് ജനങ്ങളുടെ ദുരിതത്തെ കുറിച്ച് ആര്‍ക്കും അഭിപ്രായം പറയാമെന്നും കാര്യങ്ങള്‍ മനസ്സിലാക്കി തന്നെയാണ് മോദിയുടെ പരിഷ്‌കാരത്തെ തുഗ്ലക്ക് പരിഷ്‌ക്കാരം എന്ന് വിശേഷിപ്പിച്ചതെന്നും കൂട്ടി ചേര്‍ത്തു.