നോട്ടുനിരോധനത്തിനുശേഷം പ്രചാരത്തിലിരുന്ന 15.5 ലക്ഷം കോടിയുടെ നോട്ടുകളില്‍ മൂന്നു ലക്ഷം കോടിയെങ്കിലും തിരിച്ചുവരില്ല എന്ന പ്രതീക്ഷ തെറ്റിയിട്ടില്ല എന്ന് ആവര്‍ത്തിക്കുന്ന കെ.സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് തോമസ് ഐസക്കിന്റെ പോസ്റ്റ് വന്നിരിക്കുന്നത്.
തിരുവനന്തപുരം: ഒന്നരമാസമായി തന്റെ പോസ്റ്റിനു കീഴില്‍ സംഘടിതമായി വന്നു തെറിപറയുന്ന സംഘിച്ചാവേറുകളെ പിന്‍വലിക്കൂവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കെ. സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കന്മാരോടാണ് ധനമന്ത്രി ഇങ്ങനെ പറഞ്ഞത്. നിങ്ങളുടെ എന്തു ചോദ്യത്തിനോടുവേണമെങ്കിലും സംവദിക്കുവാന്‍ താന്‍ തയ്യാറാണെന്നും ധനമന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
“സുരേന്ദ്രനടക്കമുള്ള ബി.ജെ.പി. നേതാക്കന്മാരോട്: ഒന്നരമാസമായി എന്റെ പോസ്റ്റിനുകീഴില്‍ സംഘടിതമായി വന്നു തെറിപറയുന്ന സംഘിച്ചാവേറുകളെ പിന്‍വലിക്കൂ! നിങ്ങളുടെ എന്തു ചോദ്യത്തിനോട് വേണമെങ്കിലും സംവദിക്കുവാന്‍ തയ്യാര്‍. മോഡി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണ്.”
നോട്ടുനിരോധനത്തിനുശേഷം പ്രചാരത്തിലിരുന്ന 15.5 ലക്ഷം കോടിയുടെ നോട്ടുകളില്‍ മൂന്നു ലക്ഷം കോടിയെങ്കിലും തിരിച്ചുവരില്ല എന്ന പ്രതീക്ഷ തെറ്റിയിട്ടില്ല എന്ന് ആവര്‍ത്തിക്കുന്ന കെ.സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് തോമസ് ഐസക്കിന്റെ പോസ്റ്റ് വന്നിരിക്കുന്നത്.
“അനൗപചാരികമായി മൂന്നു ദിവസം മുമ്പ് അറിഞ്ഞത് 14.5 ലക്ഷത്തോളം കോടി രൂപ തിരിച്ചുവന്നു എന്നാണ്. ഞാന്‍ വിചാരിച്ചു കെ. സുരേന്ദ്രനെപ്പോലുള്ളവര്‍ തങ്ങളുടെ പഴയ വാദം വിഴുങ്ങി ക്യാഷ്‌ലെസ് സമ്പദ് വ്യവസ്ഥയില്‍ അഭിരമിച്ചു കഴിയുമെന്നാണ്. ഇന്നാണ് കെ. സുരന്ദ്രന്റെ പോസ്റ്റ് കണ്ടത്. മൂന്നു ലക്ഷം കോടിയെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷ തെറ്റിയിട്ടില്ല എന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്.” തോമസ് ഐസക് വിശദീകരിക്കുന്നു.
നോട്ട് നിരോധനത്തിനുശേഷം കള്ളപ്പണക്കാര്‍ക്ക് അതു വെളിപ്പെടുത്താന്‍ അവസരം നല്‍കുന്ന “ഗരീബ് കല്യാണ്‍ യോജന” പദ്ധതി പ്രഖ്യാപിച്ചതിനാല്‍ മുഴുവന്‍ പണവും ബാങ്കില്‍ തിരിച്ചുവരുമെന്നു പറയുന്നതില്‍ എവിടെയാണ് പിശക്” എന്ന സുരേന്ദ്രന്റെ വാദത്തിനും തോമസ് ഐസക് മറുപടി നല്‍കുന്നുണ്ട്.
“ഇതാണു സുഹൃത്തേ ഞങ്ങള്‍ തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരുന്നത്. കള്ളപ്പണം പിടിക്കാന്‍ അര്‍ദ്ധരാത്രി ഒരു ദിവസം നോട്ടു റദ്ദാക്കേണ്ട. രണ്ടോ മൂന്നോ മാസം സാവകാശം കൊടുത്ത് തിയ്യതി പ്രഖ്യാപിച്ച് ഗരീബ് കല്യാണ്‍ യോജന പോലെ ഒരു സ്‌കീം പ്രഖ്യാപിക്കുക. ഇന്നത്തേതുപോലെ കള്ളപ്പണം പിടിക്കാന്‍ നടപടികളും സ്വീകരിക്കാം. കള്ളപ്പണക്കാര്‍ ഇന്നത്തേതുപോലെതന്നെ ആംനസ്റ്റി സ്‌കീമില്‍ പണം നിക്ഷേപിക്കുമല്ലോ. ” അദ്ദേഹം പറയുന്നു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
നവംബര്‍ 8 മുതല്‍ ഞങ്ങള്‍ എടുത്തുവന്ന നിലപാട്, നോട്ട് റദ്ദാക്കിയതുകൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കാമെന്നല്ലാതെ കള്ളപ്പണക്കാരെ പിടിക്കാന്‍ പറ്റില്ലെന്നതാണ്. ഇതിനു വിപരീതമായി, പ്രചാരത്തിലിരുന്ന 15.5 ലക്ഷം കോടിയുടെ നോട്ടുകളില്‍ 3-4 ലക്ഷം കോടിയെങ്കിലും തിരിച്ചു വരില്ല എന്ന് വെല്ലുവിളിച്ചു വാദിച്ചവരാണ് കെ. സുരേന്ദ്രനെപ്പോലെയുള്ള ബി.ജെ.പി. നേതാക്കള്‍.
ഞാന്‍ അനൗപചാരികമായി മൂന്നു ദിവസം മുമ്പ് അറിഞ്ഞത് 14.5 ലക്ഷത്തോളം കോടി രൂപ തിരിച്ചുവന്നു എന്നാണ്. ഞാന്‍ വിചാരിച്ചു കെ. സുരേന്ദ്രനെപ്പോലുള്ളവര്‍ തങ്ങളുടെ പഴയ വാദം വിഴുങ്ങി ക്യാഷ്‌ലെസ് സമ്പദ് വ്യവസ്ഥയില്‍ അഭിരമിച്ചു കഴിയുമെന്നാണ്. ഇന്നാണ് കെ. സുരന്ദ്രന്റെ പോസ്റ്റ് കണ്ടത്. മൂന്നു ലക്ഷം കോടിയെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷ തെറ്റിയിട്ടില്ല എന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. നോട്ട് നിരോധനം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാണ് കള്ളപ്പണക്കാര്‍ക്ക് അതു വെളിപ്പെടുത്താന്‍ അവസരം നല്‍കുന്ന പദ്ധതിയായ “ഗരീബ് കല്യാണ്‍ യോജന” സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
അതിനടിസ്ഥാനത്തില്‍ അദ്ദേഹം ഉയര്‍ത്തുന്ന ചോദ്യം ഇതാണ്: “”അപ്പോള്‍പ്പിന്നെ മുഴുവന്‍ പണവും ബാങ്കില്‍ തിരിച്ചുവരുമെന്നു പറയുന്നതില്‍ എവിടെയാണ് പിശക്? ഇനി ബാങ്കില്‍ വന്നത് മുഴുവന്‍ വൈറ്റ് മണിയാണെന്നും കള്ളപ്പണം കണ്ടെത്താന്‍ കഴിയില്ലെന്നും പറയുന്നത് എന്ത് അടിസ്ഥാനത്തില്‍? പ്രശ്‌നം പ്രതിപക്ഷത്തിന്റെ വേവലാതി മാത്രമാണ്.”” ഇങ്ങനെ പോകുന്ന അദ്ദേഹത്തിന്റെ വാദങ്ങള്‍.
ഗരീബ് കല്യാണ്‍ യോജന വഴി വന്നതെത്ര?, അല്ലാതെ വന്നതെത്ര? എന്നൊക്കെ കൃത്യമായി അറിയാന്‍ മാര്‍ഗ്ഗമുണ്ടല്ലോ. ഒക്ടോബര്‍ വരെ നിലവില്‍ ഉണ്ടായിരുന്ന ആംനെസ്റ്റി സ്‌കീം ഓര്‍ക്കുന്നുണ്ടല്ലോ . അരുണ്‍ ജെയ്റ്റിലി ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സ്‌കീമാണിത്. ഇതുപ്രകാരം 65,250 കോടി രൂപയുടെ കള്ളപ്പണം അന്നു പുറത്തുവന്നു.
ഇതാണു സുഹൃത്തേ ഞങ്ങള്‍ തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരുന്നത്. കള്ളപ്പണം പിടിക്കാന്‍ അര്‍ദ്ധരാത്രി ഒരു ദിവസം നോട്ടു റദ്ദാക്കേണ്ട. രണ്ടോ മൂന്നോ മാസം സാവകാശം കൊടുത്ത് തിയ്യതി പ്രഖ്യാപിച്ച് ഗരീബ് കല്യാണ്‍ യോജന പോലെ ഒരു സ്‌കീം പ്രഖ്യാപിക്കുക. ഇന്നത്തേതുപോലെ കള്ളപ്പണം പിടിക്കാന്‍ നടപടികളും സ്വീകരിക്കാം. കള്ളപ്പണക്കാര്‍ ഇന്നത്തേതുപോലെതന്നെ ആംനസ്റ്റി സ്‌കീമില്‍ പണം നിക്ഷേപിക്കുമല്ലോ.
കള്ളപ്പണക്കാരല്ലാത്ത 99 ശതമാനം ജനങ്ങളേയും ഇങ്ങനെ കൊല്ലാക്കൊല ചെയ്യിക്കണമായിരുന്നോ? ഇനി അവര്‍ കള്ളപ്പണമൊന്നും സ്വയം പ്രഖ്യാപിച്ചില്ലെങ്കിലും പഴയ പണം മുഴുവന്‍ ബാങ്കില്‍ തിരിച്ചുവന്നുകഴിയുമ്പോള്‍ വരവില്‍ കഴിഞ്ഞ് ഡെപ്പോസിറ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ അന്വേഷിക്കാമല്ലോ. അഥവാ ആരെങ്കിലും ചോര്‍ന്നുപോയാലും എല്ലാവരും ബാങ്കിംഗ് വലയത്തില്‍ വരുമല്ലോ. എന്തിനായിരുന്നു അര്‍ദ്ധരാത്രിയിലെ നോട്ടുനിരോധന നാടകം?
സുരേന്ദ്രനടക്കമുള്ള ബി.ജെ.പി. നേതാക്കന്മാരോട്: ഒന്നരമാസമായി എന്റെ പോസ്റ്റിനുകീഴില്‍ സംഘടിതമായി വന്നു തെറിപറയുന്ന സംഘിച്ചാവേറുകളെ പിന്‍വലിക്കൂ! നിങ്ങളുടെ എന്തു ചോദ്യത്തിനോട് വേണമെങ്കിലും സംവദിക്കുവാന്‍ തയ്യാര്‍. മോഡി ചെയ്തിരിക്കുന്നത് വിഡ്ഢിത്തം മാത്രമല്ല ജനങ്ങളോടുള്ള പൊറുക്കാനാവാത്ത ദ്രോഹമാണ്.