തിരുവനന്തപുരം: പെന്‍ഷനുകളുള്‍പ്പെടെയുള്ള പണം പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബാങ്ക് അക്കൗണ്ട് വഴി പണം കിട്ടാനുള്ളവര്‍ പോസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചാല്‍ മതിയെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് വഴി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും വീട്ടിലെത്തിക്കുമെന്നും ഇതിനായി വിദ്യാര്‍ത്ഥികള്‍ വിവരങ്ങള്‍ കൈമാറണമെന്നും ധനമന്ത്രി വ്യക്തമാക്കി.
കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് സംസ്ഥാനം നീങ്ങുമ്പോള്‍ സാലറി ചാലഞ്ചില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും ഈ ആഴ്ച ഉത്തരവ് പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച തുടരുമ്പോള്‍ വരും ദിവസങ്ങളില്‍ തന്നെ ഉത്തരവ് ഉണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ അടക്കം ഉള്‍പ്പെടുത്തി ഒറ്റ ഉത്തരവാകും പുറത്തിറക്കുക
സാലറി ചലഞ്ച് എങ്ങനെയാണ് നിര്‍ബന്ധമായും നടപ്പാക്കുകയെന്ന് തനിക്ക് അറിയില്ലെന്നും നിര്‍ബന്ധമാക്കിയാല്‍ പിന്നെ ചലഞ്ച് ഇല്ലല്ലോയെന്നും തോമസ് ഐസക് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
നല്ലമനസ്സുള്ളവര്‍ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താല്‍ മതിയെന്നും ഒരു നിര്‍ബന്ധവും ഇക്കാര്യത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംസ്ഥാനത്തെ മഹാഭൂരിപക്ഷം ആളുകളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. അവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചില്‍ മുഴുവന്‍ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.