പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകളെത്താന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികള്‍ വഴി ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി പരിഹരിക്കപ്പെടാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകളെത്താന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സഹകരണ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷവുമായി യോജിച്ചുള്ള സമരം നിലവിലെ സാഹചര്യത്തില്‍ സാധ്യമാണെന്ന് കരുതുന്നില്ല. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഇനി എന്ത് യോജിപ്പാണ് ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു.
ണ്ട
ശമ്പള വിതരണത്തിലെ പ്രയാസങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ വിവാദത്തില്‍ പങ്കെടുക്കുന്ന പലര്‍ക്കും കേരളത്തിലെ ഇന്നത്തെ ട്രഷറി പണമിടപാടുകളെ കുറിച്ച് ഒരു ധാരണയും ഇല്ലെന്ന് വ്യക്തമാണെന്ന് അദ്ദേഹം നേരത്തെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു.
വേണ്ടത്ര കറന്‍സി ലഭ്യമല്ലാതിരുന്നിട്ടും ട്രഷറിയില്‍ വരുന്ന എല്ലാവര്‍ക്കും, അധിക സമയം ജോലി ചെയ്ത് തങ്ങളെ കൊണ്ടാവുന്ന വിധത്തില്‍ കഴിയാവുന്ന സേവനം നല്‍കുന്ന ട്രെഷറി ജീവനക്കാരെ അഭിനന്ദിക്കുന്നതായും ധനമന്ത്രി പറഞ്ഞിരുന്നു.
അതിനിടെ, സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ധനമന്ത്രിയോടുള്ള വ്യക്തി വിരോധംകൊണ്ടല്ല താന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നതെന്നും ചെന്നിത്തല കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ശമ്പള വിതരണത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ കാണിച്ച ജാഗ്രത കേരളം കാണിച്ചില്ല. ഉത്തരം മുട്ടുമ്പോള്‍ തോമസ് ഐസക് കൊഞ്ഞനം കുത്തുകയാണ്. ധനകാര്യ വകുപ്പിന്റെ പിടിപ്പു കേടാണ് ശമ്പള പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
എന്നാല്‍ ട്രഷറിയിലെ കറന്‍സി ആവശ്യങ്ങള്‍ പരിഗണിക്കുന്നതിന് സെക്രട്ടറിയേറ്റിലെ ഫിനാന്‍സ് വകുപ്പില്‍ ഒരു പ്രത്യക സെക്ഷന്‍ തന്നെയുണ്ട് . എത്രയൊ നാളുകള്‍ ആയി റുട്ടീന്‍ ആയി ചെയ്തു കൊണ്ടിരിക്കുന്ന ഈ നടപടിക്രമത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായതായി കാണുന്നില്ലെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി.
ധനമന്ത്രി എന്ന നിലയില്‍ തന്നെ സംബന്ധിച്ചിടത്തോളം കറന്‍സി നിരോധനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉന്നയിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടില്ല. വിവാദികള്‍ ഒരു കാര്യം മനസ്സിലാക്കുക, രാജ്യത്ത് ആവശ്യത്തിന് കറന്‍സി ഇല്ലാത്തത് ആണ് പ്രശ്‌നം. അതിനുത്തരവാദി ആവട്ടെ പ്രധാനമന്ത്രി മോദിയും, മോദിയെ തുറന്ന് വിമര്‍ശിക്കുന്നതിന് പകരം കേരള സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുന്ന പ്രതിപക്ഷനേതാവിന്റെ ദുഷ്ടലാക്ക് നിങ്ങള്‍ തന്നെ ഊഹിച്ചോളൂവെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.