| Monday, 18th December 2017, 9:44 pm

ലെനിന്റെ അംഗവിക്ഷേപങ്ങളോടെ പ്രസംഗിക്കുന്ന ജെര്‍മി കോര്‍ബന്‍; രാകേഷ് സിംഗയ്ക്ക് അഭിവാദ്യങ്ങളുമായി തോമസ് ഐസക്

എഡിറ്റര്‍

കോഴിക്കോട്: ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തില്‍ വിജയിച്ച സി.പി.ഐ.എം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗയ്ക്ക് അഭിവാദ്യങ്ങളുമായി മന്ത്രി തോമസ് ഐസക്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഏറ്റെടുക്കുന്ന പ്രശ്‌നങ്ങളോട് എത്രയും ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹം ഇടപെടുക. വികാരവിക്ഷോഭങ്ങളോടെയുള്ള ആ പ്രസംഗശൈലി തന്നെ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിന്റെയും തെളിവാണ്. എത്രയോ കേന്ദ്രക്കമ്മിറ്റികളില്‍ അദ്ദേഹത്തിന്റെ പ്രസംഗം ഞാനും കേട്ടിരുന്നിട്ടുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയ പങ്കുവെച്ച അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറെ കൗതുകകരമാണ്. ലെനിന്റെ അംഗവിക്ഷേപങ്ങളോടെ ജെര്‍മി കോര്‍ബിന്‍ പ്രസംഗിക്കുന്നതിന് സമാനമായ ചിത്രങ്ങള്‍.” ഐസക് പറയുന്നു.

ബി.ജെ.പിയുടെ രാകേഷ് ശര്‍മ്മയെയാണ് സിന്‍ഹ പരാജയപ്പെടുത്തിയത്. നിയമസഭ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകളിലാണ് സി.പി.ഐ.എം ഇത്തവണ മല്‍സരിച്ചിരുന്നത്. 1993ലും രാകേഷ് സിംഗ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു


Also Read: കണ്ടം വഴി ഓടാന്‍ പറഞ്ഞവര്‍ക്ക് മറുപടിയുമായി ജൂഡ് ആന്റണി


1967, 1990, 1993 വര്‍ഷങ്ങളില്‍ ഹിമാചല്‍ നിയമസഭയില്‍ സി.പി.ഐ.എമ്മിന് പ്രാതിനിധ്യമുണ്ടായിരുന്നു.സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന രാകേഷ് സിംഗ് നിലവില്‍ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയാണ്. ആറ് സ്ഥാനാര്‍ത്ഥികളാണ് തിയോഗ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രണ്ടു വര്‍ഷം മുമ്പാണ് ആ സംഭവം. ഷോങ്‌ടോംഗ് കര്‍ച്ചം ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളി പ്രക്ഷോഭം നയിച്ച സ. രാകേഷ് സിന്‍ഹയുടെ ദേഹത്തേയ്ക്ക് വണ്ടിയിടിച്ചു കയറ്റി കൊല്ലാന്‍ ശ്രമം നടന്നു. സമരപ്രക്ഷോഭങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തെ എതിരാളികള്‍ എത്രമാത്രം ഭയക്കുന്നുവെന്ന് തെളിയിച്ച സംഭവം. മിനിമം കൂലിയ്ക്കും മറ്റ് അവകാശങ്ങള്‍ക്കുംവേണ്ടി ഹിമാചല്‍ സെക്രട്ടേറിയേറ്റ് നടയില്‍ തൊഴിലാളികള്‍ക്കൊപ്പം അദ്ദേഹം നിരാഹാരമിരുന്നു. കൂലിയ്ക്കു വേണ്ടി സമരം ചെയ്ത ഇരുനൂറോളം തൊഴിലാളികളെ ഹിമാചല്‍ പ്രദേശ് പവര്‍ കോര്‍പറേഷന്‍ കമ്പനി പിരിച്ചുവിട്ടപ്പോഴും സമരമുഖത്ത് രാകേഷ് സിന്‍ഹ തന്നെയായിരുന്നു.

ഇത്തരത്തില്‍ എണ്ണമറ്റ തൊഴിലാളി പ്രക്ഷോഭങ്ങളുടെ നായകനാണ് അദ്ദേഹം. ഏറ്റെടുക്കുന്ന പ്രശ്‌നങ്ങളോട് എത്രയും ആത്മാര്‍ത്ഥതയോടെയാണ് അദ്ദേഹം ഇടപെടുക. വികാരവിക്ഷോഭങ്ങളോടെയുള്ള ആ പ്രസംഗശൈലി തന്നെ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിന്റെയും തെളിവാണ്. എത്രയോ കേന്ദ്രക്കമ്മിറ്റികളില്‍ അദ്ദേഹത്തിന്റെ പ്രസംഗം ഞാനും കേട്ടിരുന്നിട്ടുണ്ട്. ഇന്ന് സോഷ്യല്‍ മീഡിയ പങ്കുവെച്ച അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഏറെ കൗതുകകരമാണ്. ലെനിന്റെ അംഗവിക്ഷേപങ്ങളോടെ ജെര്‍മി കോര്‍ബന്‍ പ്രസംഗിക്കുന്നതിന് സമാനമായ ചിത്രങ്ങള്‍.

ഷിംല ചുവപ്പണിയുന്ന ദിവസം ആകാംക്ഷയോടെ കാത്തിരുന്നവരില്‍ ഒരാളാണ് ഞാന്‍. ഷിംല യൂണിവേഴ്‌സിറ്റി ദീര്‍ഘനാളായി എസ്എഫ്‌ഐയുടെ ശക്തികേന്ദ്രമാണ്. പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരില്‍ നല്ല പങ്കും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലൂടെ വന്നവരും. കഴിഞ്ഞ തവണ ഷിംല കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും സിപിഎംകാരായിരുന്നു. സഞ്ജയ് ചൗഹാനും തിക്കന്ദര്‍ സിംഗും. നാലു വര്‍ഷം മുമ്പ് നിയമസഭാംഗങ്ങളോടൊപ്പം ഷിംല സന്ദര്‍ശിച്ചപ്പോള്‍ തിക്കന്ദര്‍ സിംഗിനെ കണ്ടിരുന്നു. ഊര്‍ജസ്വലനായ ചെറുപ്പക്കാരന്‍. സൈക്കിളായിരുന്നു ഡെപ്യൂട്ടി മേയറുടെ ഇഷ്ടവാഹനം.

ഷിംല ചുവന്നില്ലെങ്കിലും പ്രാന്തപ്രദേശം ചുവന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more