ആലപ്പുഴ: കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തുടരുന്നതിനിടെ കിഫ്ബിക്കെതിരെ ഗൂഢാലോചനയെന്നാവര്‍ത്തിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കെ.പി.സി.സി സെക്രട്ടറിയായ മാത്യു കുഴല്‍ നാടനെതിരെയും ധനമന്ത്രി രംഗത്തെത്തി.
രാമനിലയത്തില്‍ വെച്ച് ആര്‍.എസ്.എസ് നേതാവ് റാം മാധവുമായി കിഫ്ബിയെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരായി ഇപ്പോഴുയരുന്ന വിവാദങ്ങള്‍ക്ക് കാരണം റാം മാധവാണെന്നും മാത്യു കുഴല്‍ നാടന്‍ ആര്‍.എസ്.എസുകാരുടെ വക്കാലത്ത് പിടിച്ചെന്നും തോമസ് ഐസക്ക് പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയില്‍ കേസ് കൊടുത്ത ശേഷം രണ്ട് വട്ടം കോടതിയുടെ അംഗീകാരത്തോടെ കേസ് പിന്‍വലിച്ചു. അതിന് ശേഷമാണ് ആര്‍.എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി കിഫ്ബിക്കെതിരെ വീണ്ടും കേസ് കൊടുക്കുന്നത്. ഇങ്ങെയൊന്ന് ഉണ്ടായിട്ടുണ്ടോ എന്ന് കൂടി ഒന്ന് വിശദീകരിക്കുന്നത് നല്ലതാണ്.
നിയമസഭ പാസാക്കിയ കിഫ്ബി നിയമത്തിന്റെ 4(2) വകുപ്പ് പ്രകാരം ബോര്‍ഡ് ഒരു ബോഡി കോര്‍പറേറ്റാകാമെന്ന് കൃത്യമായി പറയുന്നുണ്ടെന്നും അതെന്തുകൊണ്ടാണ് അദ്ദേഹം കാണാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.
നിയമമായിക്കഴിഞ്ഞാല്‍ അത് സ്റ്റാറ്റിയൂട്ടറി ബോഡിയാണ്. അതുകൊണ്ട് അതെടുക്കുന്ന വായപയൊക്കെ സര്‍ക്കാരിന്റെ അക്കൗണ്ടില്‍ വരുത്തണമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
രഞ്ജിത് കാര്‍ത്തികേയനും കുഴല്‍ നാടനും കൂടിക്കാഴ്ച നടത്തി. ആര്‍.എസ്.എസിന്റെ ഭാഗമായാണ് ജാഗരണ്‍ മഞ്ച്. അവരുടെ കേസാണ് മാത്യു വക്കാലത്തെടുത്തതെന്നും തോമസ് ഐസക്ക് പറഞ്ഞു.
ദല്‍ഹിയിലെ ഏത് നിയമ സ്ഥാപനമാണ് പരാതി തയ്യാറാക്കി നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കുഴല്‍ നാടന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി വഴിയുള്ള വായ്പ തെറ്റാണെന്ന് ഉമ്മന്‍ ചാണ്ടി പറയില്ല. പക്ഷെ പ്രതിപക്ഷ നേതാവ് പറയുന്നു. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയെന്നും ധനമന്ത്രി ആരോപിച്ചു.
റിസര്‍വ് ബാങ്ക്, സെബി അനുമതിയോടെയാണ് വായ്പ എടുത്തതെന്നും അതൊന്നും സി.എ.ജി മനസിലാക്കുന്നില്ല എന്നും നിയമപരമായി നേരിടാന്‍ ഒരു ഭയവുമില്ലെന്നും രാഷ്ട്രീയപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Thomas Issac against Mathew Kuzhalnadan and RSS