അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്കാണ് കേന്ദ്രസര്‍ക്കാരിന്റെ പോക്ക്. ബാങ്കുകളില്‍ സാധാരണക്കാര്‍ കള്ളപ്പണവുമായി നില്‍ക്കുകയാണെന്നാണ് സര്‍ക്കാരിന്റെ ധാരണയെന്നും താമസ് ഐസക്ക് പറഞ്ഞു.
തിരുവനന്തപുരം: ബാങ്കില്‍ നോട്ടു മാറാനെത്തുന്നവരുടെ കൈകളില്‍ മഷി പുരട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്‍ അബദ്ധമെന്ന് മന്ത്രി തോമസ് ഐസക്ക്. ബാങ്കുകളില്‍ മഷി എത്തിക്കുന്ന നേരം കൊണ്ട് എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുകയാണ് വേണ്ടത്. ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലേക്ക് എങ്ങനെ കൊണ്ടുപോകാമെന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്കാണ് കേന്ദ്രസര്‍ക്കാരിന്റെ പോക്ക്. ബാങ്കുകളില്‍ സാധാരണക്കാര്‍ കള്ളപ്പണവുമായി നില്‍ക്കുകയാണെന്നാണ് സര്‍ക്കാരിന്റെ ധാരണയെന്നും താമസ് ഐസക്ക് പറഞ്ഞു.
മഷി പുരട്ടിയാല്‍ തന്നെ കഴിഞ്ഞയാഴ്ച പുരട്ടിയ മഷി തന്നെയാണോ ഇപ്പോള്‍ ഈ ആഴ്ചയിലെ മഷി എന്ന് എങ്ങനെയാണ് അറിയുക. വെറുതെ ആളുകള്‍ക്കിടയില്‍ തര്‍ക്കവും പ്രശ്‌നങ്ങളും ഉണ്ടാക്കാനാന്‍ മാത്രമെ ഇത്തരം തീരുമാനങ്ങള്‍ക്ക് സാധിക്കുവെന്നും തോമസ് ഐസക്ക് പറഞ്ഞു.
സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന്് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.