| Tuesday, 4th September 2018, 2:08 pm

പ്രളയക്കെടുതി; കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ 30000 കോടി രൂപ വേണം: തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങി. അതേസമയം പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 30,000 കോടി രൂപ വേണമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു.

ഇത്രയും തുക മൂന്ന് രീതിയില്‍ സമാഹരിക്കാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 10,000 കോടിയുടെ റവന്യു വരുമാനം കണ്ടെത്തണം. ഇതിനായി നികുതി അടക്കമുള്ള മാര്‍ഗങ്ങള്‍ തേടണമെന്നും അദ്ദേഹം പറഞ്ഞു.


ALSO READ:  റെക്കോര്‍ഡുകള്‍ തകര്‍ത്ത് പത്താം ദിവസവും ഇന്ധന വില കുതിക്കുന്നു


സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ 2600 കോടി രൂപ ലഭിക്കും. അതേസമയം, ശമ്പളം സംഭാവന ചെയ്യാന്‍ ജീവനക്കാരെ സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ല. ലീവ് സറണ്ടര്‍ ചെയ്തും പണം നല്‍കാമെന്നും ധനമന്ത്രി പറഞ്ഞു.

പെന്‍ഷന്‍കാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക സംഭാവന ചെയ്താല്‍ 1500 കോടിയും കിട്ടും. അടുത്ത മാസത്തോടെ വിദേശത്ത് നിന്നുള്ള ധനസമാഹരണം തുടങ്ങും. ഇതിനായി മന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു

We use cookies to give you the best possible experience. Learn more