| Monday, 27th August 2018, 11:21 am

ദുരിത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം വൈകില്ല; കേന്ദ്രസര്‍ക്കാരിന്റെ പ്രത്യയശാസ്ത്ര പിടിവാശി തിരുത്തണമെന്നും തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയദുരിത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം വൈകില്ലെന്ന്് ധനമന്ത്രി തോമസ് ഐസക്.

നിലവിലെ സാഹചര്യം മനസിലാക്കി കേന്ദ്രം കേരളത്തിനുള്ള വായ്പാ പരിധി ഉയര്‍ത്തണമെന്നും കേന്ദ്രസര്‍ക്കാരിന്റെ പ്രത്യയശാസ്ത്ര പിടിവാശി തിരുത്തണമെന്നും തോമസ് ഐസക് പറഞ്ഞു. വരുമാനം വര്‍ധിപ്പിച്ച് ചെലവിനാവശ്യമായ തുക കണ്ടെത്തുമെന്നും തോമസ് ഐസക് പറഞ്ഞു.

എ.സി റോഡിലൂടെയുള്ള ഗതാഗതം ഇന്ന് രാത്രിയോടെ പുനസ്ഥാപിക്കുമെന്നും കുട്ടനാട്ടില്‍ വ്യാഴാഴ്ചയോടെ തന്നെ എല്ലാവരേയും വീടുകളിലേക്ക് മാറ്റാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും തോമസ് ഐസക് പറഞ്ഞു.

വീടുകളിലേക്ക് മടങ്ങാനാവാത്തവര്‍ക്ക് പ്രത്യേക ക്യാമ്പ് സജ്ജമാക്കും. ജലസുദ്ധീകരണത്തിനും കുടിവെള്ളം ഉറപ്പാക്കുന്നതിനും മുന്‍ഗണന നല്‍കും.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആശാവര്‍ക്കര്‍ക്കേഴ്‌സിനെ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതി നടപ്പില്‍ വരുത്തും. കന്നുകാലികളുടെ ജഡം മറവുചെയ്യാന്‍ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.

പ്രളയബാധിത പ്രദേശങ്ങളിലെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രളയ ഗ്രാമ സഭകള്‍ നടത്തും. ഗ്രാമസഭയില്‍ ദുരിത മേഖലയിലെ വീടുകളില്‍ നിന്നുള്ള ഓരോരുത്തരേയെങ്കിലും പങ്കെടുപ്പിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

We use cookies to give you the best possible experience. Learn more