വിലയും പലിശയും കുറയുന്നു എന്നു ഞാന്‍ സമ്മതിച്ചുവെന്നും ഇത്രയും വലിയ നേട്ടങ്ങളെ എനിക്കുപോലും മറച്ചു വയ്ക്കാന്‍ കഴിയില്ല എന്നൊക്കെയുമാണ് കുമ്മനം പറയുന്നത്. വിലകള്‍ താഴുന്നതു ശരിയാണ് പക്ഷേ ഇതു നേട്ടമല്ല എന്ന് ഒരു മിനിട്ട് ആലോചിച്ചാല്‍ മനസ്സിലാകുമെന്നും ഐസക്ക് പറഞ്ഞു.
തിരുവനന്തപുരം: താന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ധനമന്ത്രി ഡോ. തോമസ് ഐസക്ക്.
പണമില്ലെന്നു പറഞ്ഞ് സാധാരണക്കാരെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയത് എന്തിനെന്ന് വിശദീകരിക്കണമെന്നായിരുന്നു കുമ്മനത്തിന്റെ ആവശ്യം. എതിരാളികള്‍ പറയുന്നത് എന്തെന്ന് വായിക്കാനെങ്കിലും കുമ്മനത്തിന് മനസ്സുണ്ടാകുന്നത് നല്ലതാണെന്ന് ധനമന്ത്രി ഫേസ്ബുക്കിലെഴുതിയ മറുപടിയില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞൊരു മാസമായി താന്‍ പറഞ്ഞുവരുന്നത് പണമുണ്ട് പക്ഷേ കറന്‍സിയില്ല എന്നാണ്. അതുതന്നെയാണ് ഇപ്പോഴും പറയുന്നത്. ട്രഷറിയില്‍ കിടക്കുന്ന 5,00600 കോടി രൂപ വാങ്ങാന്‍ ശമ്പളക്കാരും പെന്‍ഷന്‍കാരും വന്നാല്‍ കൊടുക്കാനുണ്ടാകില്ല. കാരണം അത്രയ്ക്കു കുറച്ചു കറന്‍സിയേ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. ഭാഗ്യത്തിന് അവര്‍ വന്നു ചോദിച്ച് ബഹളം കൂട്ടുന്നില്ല.
വിലയും പലിശയും കുറയുന്നു എന്നു ഞാന്‍ സമ്മതിച്ചുവെന്നും ഇത്രയും വലിയ നേട്ടങ്ങളെ എനിക്കുപോലും മറച്ചു വയ്ക്കാന്‍ കഴിയില്ല എന്നൊക്കെയുമാണ് കുമ്മനം പറയുന്നത്. വിലകള്‍ താഴുന്നതു ശരിയാണ് പക്ഷേ ഇതു നേട്ടമല്ല എന്ന് ഒരു മിനിട്ട് ആലോചിച്ചാല്‍ മനസ്സിലാകുമെന്നും ഐസക്ക് പറഞ്ഞു.
ഏത് വിലകളാണ് താഴുന്നത്? വ്യവസായ ഉപഭോക്തൃ ഉല്‍പന്നങ്ങളുടെ വിലകളല്ല. കാര്‍ഷികവിഭവങ്ങളുടേയും ചെറുകിട വ്യവസായ ഉല്‍പന്നങ്ങളുടേയും വിലകളാണ് താഴുന്നത്. ഇവ വിറ്റൊഴിയാതെ വന്നതിനാല്‍ ഗതികേടുകൊണ്ട് അവ വില കുറച്ച് വില്‍ക്കുവാന്‍ തയ്യാറാവുകയാണ്. ഉയര്‍ന്ന വിലയ്ക്ക് അസംസ്‌കൃതവസ്തുക്കളും മറ്റും വാങ്ങി അവര്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങളുടെ വില പൊടുന്നനെ താഴുമ്പോള്‍ ചെറുകിട ഉല്‍പാദകര്‍ പാപ്പരാകുമെന്നും ഐസക്ക് മറുപടി നല്‍കി.
കേരളത്തിനു പുറത്ത് നല്ല മഴയുണ്ടായിട്ടും റാബി വിളവ് വിസ്തൃതി പകുതിയായി താഴാന്‍ പോകുകയാണ്. പലിശയും കുറയുന്നുണ്ട്. പക്ഷേ എന്തുകൊണ്ട് നിക്ഷേപകരാരും വായ്പ എടുക്കുന്നില്ല. ഇന്ത്യയില്‍ നിക്ഷേപം ഇടിയുകയാണ്. അതേസമയം ജനങ്ങളുടെ മുഴുവന്‍ വാങ്ങല്‍ ശേഷിയും ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്ത് ബാങ്കിലിട്ടിരിക്കുകയാണ്. പലിശ എങ്ങനെ കുറയാതിരിക്കും, ഐസക്ക് ചോദിച്ചു. മേല്‍പ്പറഞ്ഞപോലെ വിലയും പലിശയും കുറയുന്നത് അപകടത്തിന്റെ സൂചനയാണ്. ഇവയെല്ലാം മാന്ദ്യത്തിന്റെ തുടക്കമാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.
50 ദിവസം കൊണ്ട് എല്ലാം സാധാരണഗതിയിലായില്ലെങ്കില്‍ എന്തു ശിക്ഷ വേണമെങ്കിലും വിധിച്ചോളൂ എന്നാണല്ലോ പ്രധാനമന്ത്രി പറഞ്ഞത്. ആ വിധിനാള്‍ എത്തിക്കഴിഞ്ഞു. എത്ര കള്ളപ്പണം പിടിച്ചു? വരിയില്‍ നിന്ന് കരഞ്ഞവര്‍ പണക്കാരാണോ പാവപ്പെട്ടവരാണോ? ഐസക്ക് ചോദിക്കുന്നു. ആസൂത്രിതമായി രാജ്യത്ത് സാമ്പത്തിക തകര്‍ച്ച ഒരു ഭരണാധികാരിയും ഇതുവരെ സൃഷ്ടിച്ചിട്ടില്ലെന്നും ഐസക്ക് പറഞ്ഞു.
രാജ്യത്തിന്റെ വളര്‍ച്ച താഴേയ്‌ക്കെന്ന് റിസര്‍വ് ബാങ്ക് പോലും സമ്മതിച്ചു കഴിഞ്ഞു. നവംബര്‍ 8ന് ഞാന്‍ പറഞ്ഞതാണോ കുമ്മനം പറഞ്ഞതാണോ ശരിയായി വന്നതെന്ന് നാട്ടിലെ ജനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ഐസക്ക് പറഞ്ഞു.
ശമ്പള പെന്‍ഷന്‍ ഇനങ്ങളില്‍ 5,00600 കോടി രൂപ ഇനിയും ട്രഷറിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഉണ്ടെന്ന തോമസ് ഐസകിന്റെ ഫേസ്ബുക്ക് പ്രസ്താവന മലയാളികളെ മുഴുവന്‍ കളിയാക്കുന്നതിന് തുല്യമാണെന്നായിരുന്നു കുമ്മനം രാജശേഖരന്‍ പറഞ്ഞത്.
ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കാലം കഴിഞ്ഞെന്ന് ഐസക്ക് ഇനി എന്നാണ് മനസ്സിലാക്കുകയെന്നും കുമ്മനം ചോദിച്ചിരുന്നു. ഐസക്കിനെപ്പോലെ ധനകാര്യ വിദഗ്ധര്‍ അല്ലെങ്കിലും, സത്യസന്ധരായി ജീവിക്കുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. പാണ്ഡിത്യത്തിന്റെ പേരില്‍ അവരെ തെറ്റിദ്ധിരിപ്പിക്കുന്നത് ഇനിയെങ്കിലും ഐസക്ക് അവസാനിപ്പിക്കണമെന്നും കുമ്മനം ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. കുമ്മനത്തിന്റെ ഈ വാദങ്ങള്‍ക്ക് മറുപടിയായിട്ടാണ് തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.