| Sunday, 17th May 2020, 9:42 pm

'ഭയങ്കര ദേശാഭിമാനികളാണ്, പ്രതിരോധ മേഖലയില്‍ വിദേശികള്‍ക്ക് 74 ശതമാനം ഓഹരിയാവാം'; മോദി സര്‍ക്കാരിനെ പരിഹസിച്ച് തോമസ് ഐസക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര ഉത്തേജക പാക്കേജിന്റെ നാലാം ദിവസത്തെ പ്രഖ്യാപനങ്ങളെ കുറിച്ച് പ്രതികരിച്ച് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. കൊവിഡ് പ്രതിരോധത്തിന്റെ മറവില്‍ തങ്ങളുടെ നവലിബറല്‍ അജണ്ട നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലയില്‍ ചെയ്യാന്‍ പോകുന്നത് നോക്കൂ. എല്ലാ ജില്ലകളിലും ആശുപത്രികള്‍ വേണം. അതിനു വയബിലിറ്റി ഗ്യാപ് ഫണ്ടിംങായി 8100 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. സ്വകാര്യ സംരംഭകര്‍ക്കല്ലേ ഇത് കൊടുക്കേണ്ടൂ? പൊതു ആരോഗ്യ ശക്തിപ്പെടുത്തുന്നതിനു പകരം അവിടെയും സ്വകാര്യവല്‍ക്കരണമാണ് നടക്കുന്നതെന്നും തോമസ് സൈക് പറഞ്ഞു.

ഭയങ്കര ദേശാഭിമാനികളാണ്. പക്ഷെ, പ്രതിരോധ മേഖലയില്‍ വിദേശികള്‍ക്ക് ഇനിമേല്‍ 74% വരെ ഓഹരിയാകാം. കല്‍ക്കരി മാത്രമല്ല, നമ്മുടെ കരിമണല്‍വരെയുള്ള ധാതുക്കള്‍ സ്വകാര്യമുതലാളിമാര്‍ക്ക് തുറന്നുകൊടുക്കാന്‍ പോവുകയാണ്. 12 വിമാനത്താവളങ്ങള്‍കൂടി സ്വകാര്യവല്‍ക്കരിക്കാന്‍ പോവുകയാണ്. വൈദ്യുതി മേഖലയിലെ സംസ്ഥാനങ്ങളുടെ എല്ലാ അധികാരങ്ങളും കേന്ദ്രം അങ്ങ് ഏറ്റെടുക്കുകയാണ്. ഐഎസ്ആര്‍ഒയും, ആറ്റമിക് എനര്‍ജി ഏജന്‍സിയും ഇനിമേല്‍ സ്വകാര്യസംരംഭകരെ സഹായിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more