സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്‌നമില്ല, കേരള രാഷ്ട്രീയത്തില്‍ കെ.എം മാണി അനിഷേധ്യനാണെന്ന് തോമസ് ഐസക്
Kerala News
സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്‌നമില്ല, കേരള രാഷ്ട്രീയത്തില്‍ കെ.എം മാണി അനിഷേധ്യനാണെന്ന് തോമസ് ഐസക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th February 2020, 6:00 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിക്ക് കേരള രാഷ്ട്രീയത്തില്‍ അനിഷേധ്യസ്ഥാനമാണുള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്. സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെങ്കിലും പ്രശ്‌നമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു.

കെ.എം മാണിയുടെ പേരില്‍ സ്മാരകം വേണമെന്നും ധനമന്ത്രി പറഞ്ഞു. സ്മാരകം പണിയാന്‍ ബജറ്റില്‍ അഞ്ചുകോടി അനുവദിച്ചത് കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘കെ.എം മാണി അനിഷേധ്യനായ നേതാവാണ്. സി.പി.ഐ.എം അംഗീകരിക്കുന്നില്ലെങ്കിലും മാണിയെ ആദരിക്കുന്ന ജനവിഭാഗം കേരളത്തിലുണ്ട്. സ്മാരകത്തിന് അഞ്ചുകോടി അനുവദിച്ചതില്‍ തെറ്റില്ല. അത് സര്‍ക്കാരിന്റെ ചുമതലയാണ്’,തോമസ് ഐസക്ക് പറഞ്ഞു.

സ്മാരകം പണിയാന്‍ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാണി ഫൗണ്ടേഷന്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.

ഇത് കണക്കിലെടുത്താണ് ബജറ്റില്‍ പണം അനുവദിച്ചത്. കേരളത്തില്‍ ദീര്‍ഘകാലം മന്ത്രിയും എം.എല്‍.എയുമായിരുന്ന ഒരാള്‍ക്ക് വേണ്ടി സ്മാരകം പണിയുന്നതിന് ബജറ്റില്‍ തുക അനുവദിച്ചതില്‍ തെറ്റില്ലെന്നാണ് സി.പി ഐയുടെ വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തുക അനുവദിച്ചതില്‍ ഒരു അനൗചിത്യമില്ലെന്നും സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.