കൊച്ചി: മുന്‍മന്ത്രിയും എന്‍.സി.പി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി നികത്തിയ പ്രദേശങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.
നികത്തല്‍ സംബന്ധിച്ച് മുന്‍ കളക്ടര്‍ ടിവി അനുപമയുടെ കണ്ടെത്തലുകള്‍ കോടതി ശരിവച്ചു.ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ വലിയകുളം സീറോ ജെട്ട് റോഡില്‍ രണ്ടിടങ്ങളില്‍ നടത്തിയ നിയമവിരുദ്ധ നികത്തലുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡിന് അനധികൃതമായി കൈയ്യേറ്റം നടത്തിയിട്ടുണ്ടെന്ന് ചൂണ്ടി കാട്ടി അഭിഭാഷകനായ സുഭാഷ് എം തീക്കാടായിരുന്നു പരാതി നല്‍കിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്നത്തെ ജില്ലാ കളക്ടര്‍ ടി.വി അനുപമ കൈയ്യേറ്റം കണ്ടെത്തുകയും അനധികൃത നികത്തലുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കുകയും ചെയ്തു.
എന്നാല്‍ ഈ ഉത്തരവ് ചോദ്യം ചെയ്ത് ലേക്പാലസ് അധികൃതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കളക്ടറുടെ കണ്ടെത്തലുകള്‍ കോടതി ശരി വെക്കുകയായിരുന്നു.