| Monday, 12th November 2018, 4:55 pm

നിലംനികത്തല്‍; തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ സര്‍ക്കാര്‍ തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: നിലംനികത്തല്‍ സാധൂകരിക്കാന്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി സംസ്ഥാന സര്‍ക്കാരിന് നല്‍കിയ അപ്പീല്‍ തള്ളി. ആലപ്പുഴ മുന്‍ കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് സര്‍ക്കാര്‍ തള്ളിയത്.

പൊലീസ് സംരക്ഷണത്തില്‍ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കാര്‍ഷികോത്പാദന കമ്മീഷണര്‍ ഉത്തരവിട്ടു. 2018 ജൂണ്‍ ഒന്നിനാണ് ടി.വി.അനുപമ, തോമസ് ചാണ്ടിയുടെ റിസോര്‍ട്ടായ ലേക്ക് പാലസിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിന് വേണ്ടി നിലം നികത്തിയെടുത്തതാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത്.

ALSO READ: അമ്പലം കത്തി നശിച്ചാല്‍ അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞത് ഇ.എം.എസെന്ന് കെ. സുധാകരന്‍; വി.ടി ബല്‍റാമിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയയുടെ മറുപടി

ഇതിനെ ചോദ്യം ചെയ്ത് റിസോര്‍ട്ട് കമ്പനി സര്‍ക്കാരിന് അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് ലേക്ക് പാലസ് പ്രതിനിധികളുടെ അടക്കം വാദങ്ങള്‍ കേട്ട ശേഷമാണ് കാര്‍ഷികോത്പാദന കമ്മീഷണര്‍ അപ്പീല്‍ തള്ളിയത്.

കൂടാതെ നികത്തിയ സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കണം. ഇതിനായി പൊലീസ് സംരക്ഷണം നല്‍കണമെന്നും കമ്മീഷണര്‍ ഉത്തരവിട്ടു.

ഇതിന്റെ ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more