'തൊഗാഡിയ' മാറാട്‌ സമാധാന ഉടമ്പടി ചര്‍ച്ചയില്‍ വിഷയമായിട്ടില്ല: ചര്‍ച്ചയുടെ മധ്യസ്ഥന്‍
Daily News
'തൊഗാഡിയ' മാറാട്‌ സമാധാന ഉടമ്പടി ചര്‍ച്ചയില്‍ വിഷയമായിട്ടില്ല: ചര്‍ച്ചയുടെ മധ്യസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd November 2014, 8:46 pm

gopinadhan-nair-02പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരായ കേസ് പിന്‍വലിച്ചത് മാറാട്‌ സമാധാന ഉടമ്പടിയുടെ ഭാഗമായല്ലെന്ന് ചര്‍ച്ചയക്ക് മധ്യസ്ഥം വഹിച്ച ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍. 2003ലെ മറാട് സമാധാന ഉടമ്പടി പ്രകാരമാണ് കേസ് പിന്‍വലിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

നിയമനടപടികള്‍ പ്രത്യേകം കൈകാര്യം ചെയ്യണമെന്നായിരുന്നു ചര്‍ച്ചയിലെ ധാരണയെന്നും ചര്‍ച്ചയ്ക്ക് ശേഷമാണ് തൊഗാഡിയ വന്നതെന്നും ഗോപിനാഥന്‍ നായര്‍ പറഞ്ഞു. തൊഗാഡിയയോ അദ്ദേഹത്തിനെതിരായ കേസോ ചര്‍ച്ചയുടെ ഭാഗമായില്ലെന്നും ഗോപിനാഥന്‍ നായര്‍ വ്യക്തമാക്കി.

അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണിയും മന്ത്രിമാരും മത പ്രതിനിധികളും പങ്കെടുത്ത ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ വിശദാംശങ്ങള്‍ പരസ്യമാക്കിയതാണെന്നാണ് ഗോപിനാഥന്‍ നായര്‍ പറയുന്നത്. ഗാന്ധിസ്മാരക നിധി എന്ന നിലയിലാണ് ഗോപിനാഥന്‍ നായര്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്നത്.

ഇത്തരം കേസുകളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ തന്നെ സര്‍ക്കാര്‍ തന്നെ നോക്കണമെന്നായിരുന്നു ധാരണയെന്നും പിന്നീട് എന്തെങ്കിലും ചര്‍ച്ചകള്‍ നടന്നോ എന്ന് തനിക്കറിയില്ലെന്നും ഗോപിനാഥന്‍ നായര്‍ പറഞ്ഞു.

നിയമ, ആഭ്യന്തര വകുപ്പുകള്‍ അറിഞ്ഞു കൊണ്ട് തന്നെയാണ് തീരുമാനം കൈക്കൊണ്ടതെന്നും മാറാട് കലാപവുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതര സ്വാഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

പൊതുമുതല്‍ നശിപ്പിക്കുക, പൊലീസിനെ പരിക്കേല്‍പ്പിക്കുക, മൈക്കില്ലാതെ യോഗം നടത്തുക, പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കുക തുടങ്ങിയ കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നത്.