തൊടുപുഴ കൊലപാതകം; കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവരെന്ന് ജില്ലാ പൊലിസ് മേധാവി
thodupuzha murder
തൊടുപുഴ കൊലപാതകം; കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവരെന്ന് ജില്ലാ പൊലിസ് മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd August 2018, 2:56 pm

തൊടുപുഴ: ഇടുക്കിയില്‍ നാലംഗകുടുംബത്തെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടെയല്ലെന്ന് ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍. കൃത്യം നടത്തിയതു കുടുംബത്തെ അടുത്തറിയാവുന്നവരാണെന്നും എസ്.പി പറഞ്ഞു.

“വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.”

മോഷണശ്രമമല്ല കൊലപാതക കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള രണ്ടുപേരില്‍ ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. ഇയാള്‍ക്ക് സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട കൃഷ്ണനുമായി തര്‍ക്കമുണ്ടെന്നും പൊലീസ് സംശയിക്കുന്നു.

ALSO READ: മുസ്‌ലീങ്ങളല്ലാത്ത ആരും പേടിക്കേണ്ട; സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കുമെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി

15 പേരെ ചോദ്യം ചെയ്തതില്‍നിന്നു സംശയം തോന്നിയവരെയാണു കസ്റ്റഡിയില്‍ എടുത്തത്. സംഭവ സ്ഥലത്തിനു സമീപമുള്ള കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും.

സ്‌പെക്ട്ര സാങ്കേതിക വിദ്യ ഉപയോഗിച്ചും ഫോണ്‍ ടവര്‍ കേന്ദ്രികരിച്ചും കോള്‍ വിവരങ്ങള്‍ വിശകലനം ചെയ്യും. കൊല്ലപ്പെട്ട നാലു പേരുടെയും ഫോണ്‍ വിവരങ്ങളും പൊലീസ് പരിശോധിച്ചു. കൊലപാതകത്തിനു പിന്നില്‍ പ്രൊഫഷണല്‍ കൊലപാതകികള്‍ അല്ലെന്നും പൊലീസ് പറയുന്നു.

എന്നാല്‍ മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് ബന്ധുക്കളുടെ വാദം. കാനാട്ട് കൃഷ്ണന്‍ ,ഭാര്യ സുശീല ഇവരുടെ രണ്ട് മക്കള്‍ എന്നിവരെയാണ് വീടിനുസമീപം കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കണ്ടെത്തിയത്.

ചിത്രം കടപ്പാട്- മാതൃഭൂമി.കോം

WATCH THIS VIDEO: