| Wednesday, 1st August 2018, 1:22 pm

തൊടുപുഴയില്‍ കാണാതായിരുന്ന നാലംഗ കുടുംബത്തിന്റെ മൃതദേഹം വീടിനുപിറകില്‍ കുഴിച്ചിട്ട നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: ഇടുക്കി കാളിയാര്‍ മുണ്ടന്‍മുടിയില്‍ കാണാതായ നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാനാത്ത് കൃഷ്ണന്‍ (53), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ ആദര്‍ശ് (18) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്.

ഇവരുടെ വീടിന് പിറകില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. നേരത്തെ വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു.

അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ALSO READ: ഹനാന്റെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം; ധൈര്യത്തോടെ മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടു: പിണറായി

പൊലീസും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ വീടിന് പിറകില്‍ മണ്ണ് ഇളകിക്കിടക്കുന്നതായി കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ കുഴിയാണെന്ന് മനസിലായി. കുഴിയിലെ മണ്ണ് മാറ്റിയപ്പോഴാണ് ദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ.

തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസിന്റെനേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more