ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ജീവിതം ഒരു പെന്‍ഡുലം ആത്മകഥക്കാണ് പുരസ്‌കാരം ലഭിച്ചത്. വയലാര്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് 47ാമത് വയലാര്‍ രാമവര്‍മ പുരസ്‌കാരം പ്രഖ്യാപിച്ചത്.
തീക്ഷ്ണമായ തീച്ചൂളയിലൂടെ ഉയര്‍ന്ന് വന്ന ഒരു വ്യക്തി വളരെ താഴെക്കിടയില്‍ നിന്നും സ്വന്തം പരിശ്രമം കൊണ്ട് തന്നെ മലയാള സിനിമ ഗാന രംഗത്ത് വലിയ രീതിയില്‍ നിറഞ്ഞുനിന്നു എന്നാണ് ജൂറി പറഞ്ഞത്. തുടക്കം മുതലുള്ള ജീവിത കഥ കൃത്യമായി പറഞ്ഞുവെച്ചുകൊണ്ടാണ് 103 അധ്യായങ്ങളുള്ള പുസ്തകം രചിച്ചിരിക്കുന്നത്. ഇത്ര വലിയ ആത്മകഥ അപൂര്‍വമാണെന്നും രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആത്മകഥ വളരെ കുറവാണെന്നും ജൂറി പറഞ്ഞു.
വയലാറിന്റെ ചരമദിനമായ ഈ മാസം 27ന് അവാര്‍ഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ തയാറാക്കിയ ശില്‍പവുമായിരിക്കും സമ്മാനം.
1966ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ ഗാനരംഗത്തേക്ക് ശ്രീകുമാരന്‍ തമ്പി വരുന്നത്. ഗാനരചനക്ക് പുറമേ മലയാളത്തില്‍ 25 സിനിമകള്‍ നിര്‍മിക്കുകയും 29 എണ്ണം സംവിധാനം ചെയ്യുകയും ചെയ്തു. 85 സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
പ്രേം നസീര്‍ എന്ന പ്രേമഗാനം ശ്രീകുമാരന്‍ തമ്പിയുടെ പ്രശസ്ത സാഹിത്യകൃതിയാണ്. മികച്ച സിനിമാ പുസ്തകത്തിനുള്ള ദേശീയ അവാര്‍ഡ് കണക്കും കവിതയും എന്ന പുസ്‌കതത്തിന് ലഭിച്ചിട്ടുണ്ട്. ഗാനം , മോഹിനിയാട്ടം എന്നീ ചിത്രങ്ങള്‍ കേരള സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
Content Highlight: This year’s Vayalar Award goes to Sreekumaran Thambi