Advertisement
Entertainment
ആസ്വദിക്കാം ഈ സിനിമകളും സീരീസും ഇനിമുതല്‍ ഒ.ടി.ടി യില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 20, 10:26 am
Saturday, 20th January 2024, 3:56 pm

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഫിലിപ്പ്‌സും സലാറും ഒ.ടി.ടി റിലീസ് ചെയ്തു. മുകേഷ് നായകനായി എത്തിയ ഫിലിപ്പ്‌സാണ് ഈയാഴ്ച ഓ.ടി.ടി റിലീസായ മലയാള ചിത്രം. മുകേഷിന്റെ മുന്നൂറാമത്തെ സിനിമയാണ് ഫിലിപ്‌സ്. ഹെലന് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആല്‍ഫ്രഡ് കുര്യന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഫിലിപ്പ്‌സില്‍ മുകേഷിനെക്കൂടാതെ നോബിള്‍ ബാബു, നവനി ദേവാനന്ദ്, ഇന്നസെന്റ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്നസെന്റിന്റെ അവസാന സിനിമ കൂടിയാണ് ഫിലിപ്പ്‌സ്. ചിത്രം മനോരമ മാക്‌സില്‍ സ്ട്രീമിങ് ചെയ്യുന്നു.

കെ.ജി.എഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറാണ് മറ്റൊരു ഒ.ടി.ടി റിലീസ്. ആദിപുരുഷിന് ശേഷം പ്രഭാസ് നായകനാവുന്ന സലാര്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തു. മലയാളത്തില്‍ നിന്ന് പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പോയ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച തെലുങ്ക് ചിത്രമാണ് സലാര്‍.

രോഹിത് ഷെട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്. ബോളിവുഡില്‍ രോഹിത് ഷെട്ടി ഉണ്ടാക്കി വെച്ച കോപ് യൂണിവേഴ്‌സിലെ പുതിയ ഇന്‍സ്റ്റാള്‍മെന്റാണ് ഇന്ത്യന്‍ പോലീസ് ഫോഴ്‌സ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് സീരീസിലെ നായകന്‍. ശില്‍പ്പ ഷെട്ടി, വിവേക് ഒബ്‌റോയ്, ഇഷ തല്‍വാര്‍ തുടങ്ങി വന്‍ താരനിര സീരീസില്‍ അണിനിരക്കുന്നുണ്ട്. ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ്.

Content Highlight: This week OTT releases