football news
മെസീ, ഈ കളിയൊക്കെ ബയേണിനെതിരെ കളിച്ചൂടായിരുന്നോ? സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 12, 11:46 am
Sunday, 12th March 2023, 5:16 pm

ഫ്രഞ്ച് ലീഗിൽ മികവോടെ മുന്നേറുന്ന പി.എസ്.ജി ലീഗ് വണ്ണിൽ മറ്റൊരു വിജയം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
ഞായറാഴ്ച നടന്ന മത്സരത്തിൽ ബ്രെസ്റ്റ് എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പാരിസ് ക്ലബ്ബിന്റെ വിജയം.

സമനിലയിലേക്കെന്ന നിലയിൽ മുന്നേറിയ മത്സരത്തിന്റെ അവസാന മിനിട്ടിൽ മെസിയുടെ അസിസ്റ്റിൽ നിന്നും എംബാപ്പെ നേടിയ ഗോളിലാണ് മത്സരം പി.എസ്.ജിക്ക് വിജയിക്കാൻ സാധിച്ചത്.

എന്നാലിപ്പോൾ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചതോടെ ധാരാളം അഭിനന്ദങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ താരത്തെ തേടിയെത്തുന്നുണ്ട്. എംബാപ്പെക്ക് നൽകിയ അസിസ്റ്റിലൂടെ തന്റെ കരിയറിൽ 300 അസിസ്റ്റുകൾ തികയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

എന്നാൽ അഭിനന്ദന പ്രവാഹം കൂടാതെ വലിയ പരിഹാസങ്ങളും റെക്കോഡ് നേട്ടത്തിന് പിന്നാലെ മെസിയെത്തേടിയെത്തുന്നുണ്ട്.

‘ഈ കളിയൊക്കെ ബയേണിനെതിരെ കളിച്ചാരുന്നെങ്കിൽ ഇപ്പോഴും ചാമ്പ്യൻസ് ലീഗിൽ കണ്ടേനെ’ ‘കുഞ്ഞു ടീമുകളുടെ മർദകൻ, എന്നൊക്കെയാണ് മെസിയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പ്രധാന വിമർശനങ്ങൾ.

എന്നാൽ വിമർശനങ്ങൾക്കപ്പുറത്ത് താരത്തെ തേടി നിരവധി പ്രശംസകളും രംഗത്തെത്തിയിരുന്നു. ‘മെസി തന്റെ പ്രതാപത്തിലേക്ക് തിരികെയെത്തി, ‘ഇതാണ് അസിസ്റ്റ്, ‘മെസി മിശിഹയാണെന്ന് വെറുതെ പറയുന്നതല്ല, എന്നൊക്കെയാണ് താരത്തെ പുകഴ്ത്തിക്കൊണ്ട് പ്രചരിക്കുന്ന ചില പോസ്റ്റുകൾ.

അതേസമയം ലീഗ് വണ്ണിൽ നിലവിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി 66 പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.


മാർച്ച് 19ന് റെന്നെസിനെതിരെയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ അടുത്ത മത്സരം.

 

Content Highlights:This was needed against Bayern, fans trolls messi