'ക്രൂരത പാടില്ലാത്തത് കന്നുകാലികളോട് മാത്രമോ?'; തടി വലിക്കാന്‍ കഷ്ടപ്പെടുന്ന ആനയുടെ വീഡിയോ ആരുടേയും കരളലിയിക്കുന്നത്
Wildlife
'ക്രൂരത പാടില്ലാത്തത് കന്നുകാലികളോട് മാത്രമോ?'; തടി വലിക്കാന്‍ കഷ്ടപ്പെടുന്ന ആനയുടെ വീഡിയോ ആരുടേയും കരളലിയിക്കുന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th June 2017, 6:04 pm

 

ദിസ്പൂര്‍: മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനെന്ന് പറഞ്ഞാണ് ഭക്ഷണ സ്വാതന്ത്ര്യത്തിന്റേയും നിരവധി പേരുടെ തൊഴിലിന്റേയും കടയ്ക്കല്‍ കത്തി വെയ്ക്കുന്ന വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കൊണ്ടുവന്നത്. പ്രതിഷേധങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഈ വിജ്ഞാപനം പുന:പരിശോധിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ മൃഗങ്ങളോട് കാണിക്കുന്ന വലിയ ക്രൂരതകള്‍ക്കെതിരെ സര്‍ക്കാര്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ തെളിയിക്കുന്നത്.


Don”t Miss: ‘ഞമ്മന്റെ മോ..ദീ..,’ കര്‍ഷകരുടെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന മോദി: പ്രതിഷേധ വീഡിയോ കാണാം


ആസാമില്‍ നിന്നുള്ളതാണ് ഈ വീഡിയോ. വലിയ ഒരു തടി വലിക്കാന്‍ വളരെ കഷ്ടപ്പെടുന്ന ഒരു പിടിയാനയാണ് ഈ വീഡിയോയില്‍ ഉള്ളത്. മൊന്‍ദീപ് എം. ഗോഗോയ് എന്നയാളാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിഗ്‌ബോയി ടൗണില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയുള്ള ദേഹിംഗ് വനത്തില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.


Must Read: HOW TO USE GOOGLE EARTH AND STREET VIEW TO EXPLORE THE PLANET


ആസാമി ഭാഷയിലുള്ള കുറിപ്പിനൊപ്പമാണ് മൊന്‍ദീപ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശിവസാഗറില്‍ നിന്ന് മാര്‍ഘെരിറ്റയിലേക്ക് പോകുന്ന വഴിയില്‍ പഞ്ചാലി-ദഗ്‌ബോയി റോഡിലാണ് താന്‍ ഈ ദൃശ്യം കണ്ടതെന്ന് അദ്ദേഹം പറയുന്നു. അമ്മയാനയും കുട്ടിയാനയുമാണ് ദൃശ്യത്തിലുള്ളത്. ആനയുടേയും കുട്ടിയുടേയും വേദനയ്ക്ക് സാക്ഷിയാകേണ്ടി വന്നത് തന്നെ വളരെയേറെ ദു:ഖിപ്പിച്ചു. സാങ്കേതിക വിദ്യകള്‍ ഏറെ വികസിച്ച ഇക്കാലത്ത് നമ്മുടെ ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘മുസ്‌ലീങ്ങളല്ലാത്തവരോട് ചിരിക്കരുത്; അന്യമതസ്ഥരെ സഹായിക്കരുത്’; മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ ശംസുദ്ദീന്‍ പാലത്ത് പിടിയില്‍


30,000-ത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. അന്വേഷണം നടത്താനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് വീഡിയോ ഫോര്‍വേഡ് ചെയ്തുവെന്ന് പ്രൊജക്ട് എലിഫെന്റ് ഡയറക്ടര്‍ ആര്‍.കെ ശ്രീവാസ്തവ പറഞ്ഞു. സംഭവത്തില്‍ ആസാം വനം വകുപ്പ് മന്ത്രി പ്രമീള റാണി ബ്രഹ്മ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വീഡിയോ: