| Friday, 16th June 2017, 10:49 am

'ഞമ്മന്റെ മോ..ദീ..,' കര്‍ഷകരുടെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന മോദി: പ്രതിഷേധ വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നുവര്‍ഷത്തെ മോദി ഭരണത്തിനു കീഴില്‍ ജനോപകാരപ്രദമായ ഒന്നും ചെയ്തില്ലയെന്ന വിമര്‍ശനം മോദി അനുകൂലികള്‍ വരെ ഉയര്‍ത്തിത്തുടങ്ങിയിരിക്കുകയാണ്. നോട്ടുനിരോധനമുണ്ടാക്കിയ തകര്‍ച്ചയില്‍ നിന്നും രാജ്യം ഇതുവരെ മോചിക്കപ്പെട്ടിട്ടില്ല. രാജ്യത്ത് കര്‍ഷക പ്രക്ഷോഭം വ്യാപിക്കുകയാണ്.

കശ്മീരിലെ സ്ഥിതിയും മോശമായിക്കൊണ്ടിരിക്കുകയാണ്. ദളിതര്‍ ആക്രമിക്കപ്പെടുന്നു, പശു സംരക്ഷണത്തിന്റെ പേരില്‍ പലയിടത്തും കൊലപാതകങ്ങളും ആക്രമണങ്ങളും നടക്കുന്നു.

രാജ്യം സങ്കീര്‍ണമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന അവസരത്തില്‍ ഒരു പാട്ടിലൂടെ മോദിയ്ക്കെതിരെ പ്രതിഷേധിക്കുകയാണ് ഒരുകൂട്ടര്‍. നാടന്‍ പാട്ട് രീതിയില്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തുന്നത്.

മസ്ദൂര്‍ കിസാന്‍ ശക്തി സംഗതന്‍ എന്ന കര്‍ഷകരാണ് ഈ പ്രതിഷേധ ഗാനത്തിനു പിന്നില്‍. 2017 മാര്‍ച്ചില്‍ ജന്തര്‍മന്ദിറില്‍ നടത്തിയ പ്രതിഷേധത്തില്‍ പാടിയ ഈ ഗാനത്തിന്റെ ആനിമേറ്റഡ് വേര്‍ഷനാണ് ഈ വീഡിയോ.

സമ്പന്നരുടെ മടിയില്‍ ഇരിക്കുന്ന മോദി, അദാനിയുടെ മടിയില്‍ ഇരിക്കുന്ന മോദി, ഒട്ടേറെ വിദേശരാജ്യങ്ങളില്‍ സഞ്ചരിക്കുന്ന മോദി, ആധാറിലൂടെ ജനതയെ കൊള്ളയടിക്കുന്ന മോദി, പാവപ്പെട്ടവരുടെ റേഷന്‍ നിര്‍ത്തലാക്കിയ മോദി, ഒരുപാട് കള്ളങ്ങള്‍ പറയുന്ന മോദി, വോട്ടുകളെക്കുറിച്ചുമാത്രം ആശങ്കപ്പെടുന്ന മോദി തുടങ്ങിയ വിമര്‍ശനങ്ങളാണ് ഈ ഗാനത്തിലൂടെ കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

We use cookies to give you the best possible experience. Learn more