| Tuesday, 7th November 2017, 10:12 pm

'നിങ്ങള്‍ക്ക് വിരാടിന്റെ സ്റ്റാന്‍ഡേര്‍ഡ് എന്താണെന്നറിയുമോ?'; ബാബര്‍ അസമിനെ കോഹ്‌ലിയുമായി താരതമ്യം ചെയ്ത പാനലിസ്റ്റിന്റെ വായടപ്പിച്ച് പാക് അവതാരക, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പ്രശസ്തി ലോകമെമ്പാടും പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ചിരവൈരികളായ പാകിസ്ഥാനില്‍ പോലും വിരാടിന് ആരാധകരുണ്ട്. വിരാടിനെ വിമര്‍ശിച്ച പാനലിസ്റ്റിനോട് ചൂടാവുന്ന പാക് അവതാരികയുടെ വീഡിയോ അതിന്റെ തെളിവാണ്.

പാക് താരം ബാബര്‍ അസമിനെ കോഹ് ലിയുമായി താരതമ്യം ചെയ്യുന്നത് കുറച്ചുനാളായി പാക് ആരാധകരുടെ സ്ഥിരം പരിപാടിയാണ്. അങ്ങനെ കിട്ടിയ അവസരത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ വിരാടിനേയും ബാബറിനേയും താരതമ്യം ചെയ്ത പാനലിസ്റ്റിനെ അവതാരിക കിടിലന്‍ മറുപടി കൊടുത്ത് വായടപ്പിക്കുകയായിരുന്നു.


Also Read: ആരാധകരെ വിറ്റ് കാശാക്കി വിരാട് കോഹ്‌ലി; ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റിനും കോഹ്‌ലിയ്ക്ക് ലഭിക്കുന്നത് കോടികള്‍


“നിങ്ങള്‍ക്കെങ്ങനെ ബാബറിനേയും വിരാടിനേയും താരതമ്യം ചെയ്യാന്‍ തോന്നി. വിരാടിന്റെ സ്റ്റാന്‍ഡേര്‍ഡ് എന്താണെന്ന് അറിയാമോ?”. എന്നായിരുന്നു അവതാരികയുടെ മറുപടി. ബാബറിനെ വിരാടിനോട് താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പാക് താരങ്ങള്‍ ശരിക്കുമുള്ള കഴിവ് പുറത്തെടുക്കണമെന്നും അവര്‍ പറഞ്ഞു.

വിക്കറ്റ് കളഞ്ഞു കുളിക്കുന്ന ബാബറിനെയാണ് വിരാടിനോട് താരതമ്യം ചെയ്തതെന്നും അവതാരക ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊട്ടിത്തെറിച്ച അവതാരകയ്ക്കു മുന്നില്‍ പാനലിസ്റ്റ് അടിയറവ് പറയുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.

വീഡിയോ കാണാം..

Latest Stories

We use cookies to give you the best possible experience. Learn more