| Wednesday, 7th February 2018, 6:00 pm

ഒരേ പോലെയുള്ള ഈ രണ്ടു ചിത്രങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടോ? ഇന്റര്‍നെറ്റിനെയാകെ കുഴക്കി വീണ്ടുമൊരു 'ചിത്രക്കുഴപ്പം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മനുഷ്യന് എന്നും കൗതുകമുണ്ടാക്കുന്നതാണ് ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍ എന്ന മായക്കാഴ്ച്ചകള്‍. നിരവധിയായ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ലഭ്യമാണെങ്കിലും ചില ചിത്രങ്ങള്‍ നമ്മെ ശരിക്കും വട്ടം കറക്കും. അത്തരം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം അത് വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയ ഒരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഒരേ പോലെയുള്ള രണ്ടു ചിത്രങ്ങളാണ് ഇവ. ഒറ്റ നോട്ടത്തില്‍ ഇവ തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടെന്നാണ് തോന്നുക. എന്നാല്‍ ഇവ രണ്ടും ഒരേ ചിത്രങ്ങളാണെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ ബോധ്യമാകും.

ഇന്റര്‍ലോക്ക് കല്ലുകള്‍ പതിച്ച ഒരു റോഡും വാഹനങ്ങളും സമീപമുള്ള കെട്ടിടവുമാണ് ചിത്രത്തില്‍ ഉള്ളത്. ഒറ്റ നോട്ടത്തില്‍ ഈ ചിത്രങ്ങള്‍ വ്യത്യസ്തങ്ങളായ രണ്ട് ആംഗിളുകളില്‍ നിന്ന് എടുത്തതാണെന്ന് തോന്നും. എന്നാല്‍ ചിത്രങ്ങളില്‍ യാതൊരു വിധ കൃത്രിമങ്ങളും നടത്തിയിട്ടില്ല. ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെയാകെ തല പുകച്ച ഈ ചിത്രങ്ങളെ സംബന്ധിച്ച വാര്‍ത്ത പ്രമുഖ മാധ്യമങ്ങളിലെല്ലാം വന്നിട്ടുണ്ട്.


കണ്ണിനെ കുഴപ്പിക്കുന്ന ചിത്രങ്ങള്‍


“ഈ ചിത്രങ്ങള്‍ രണ്ടും ഒന്നാണെന്ന് നിസ്സംശയം പറയാന്‍ എനിക്ക് കഴിയും. എന്നാല്‍ ഇത് വിശ്വസിക്കുന്നതില്‍ നിന്ന് എന്റെ തലച്ചോറിനെ എന്തോ ഒന്ന് തടയുന്നു.” -ഒരു ഉപഭോക്താവ് പറയുന്നു.

മുന്‍പും ഇത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒപ്റ്റിക്കല്‍ ഇല്യൂഷനുകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്വര്‍ണ്ണനിറം, കറുപ്പ്, നീല എന്നീ നിറങ്ങളില്‍ ഏതാണെന്ന് ഉറപ്പിക്കാന്‍ പറ്റാത്ത വസ്ത്രത്തിന്റെ ചിത്രവും മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അതുപോലെ തന്നെ സോഫയില്‍ ഇരിക്കുന്ന ആറു പെണ്‍കുട്ടികളും അഞ്ചു ജോടി കാലുകളുമുള്ള മറ്റൊരു ചിത്രവും ഇന്റര്‍നെറ്റിനെ കുഴക്കിയിരുന്നു.

We use cookies to give you the best possible experience. Learn more