'ആ വാര്‍ത്ത നുണയാണ്'; കൊവിഡ് നെഗറ്റീവാണെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് അമിതാഭ് ബച്ചന്‍
COVID-19
'ആ വാര്‍ത്ത നുണയാണ്'; കൊവിഡ് നെഗറ്റീവാണെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് അമിതാഭ് ബച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd July 2020, 5:41 pm

ന്യൂദല്‍ഹി: തന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബച്ചന് കൊവിഡ് ഭേദമായി എന്ന രീതിയില്‍ ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോട് പ്രതികരിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഈ റിപ്പോര്‍ട്ടുകള്‍ തെറ്റായതും ഉത്തരവാദിത്തമില്ലാത്തതും വ്യാജവും അത്യന്തം മോശമായ നുണയുമാണ് എന്നാണ് ബച്ചന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവായി എന്ന് നാനാവതി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് എന്ന രീതിയില്‍ ന്യൂസ് 18 അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജൂലൈ 11 നാണ് അമിതാഭ് ബച്ചന്‍ തനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ നാനാവതി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെയും അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊട്ടടുത്ത ദിവസങ്ങളിലായി ഐശ്വര്യ റായിയെയും മകളെയും കൊവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ചെറിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളു എന്നും ഇരുവരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നാനാവധി ആശുപത്രി അദികൃതര്‍ വ്യക്തമാക്കിയിരുന്നു.

ആശുപത്രിയില്‍നിന്നും തന്റെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങള്‍ അമിതാഭ് ബച്ചന്‍ നിരന്തരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെക്കാറുണ്ട്. തന്റെ ആരാധകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക