| Thursday, 27th September 2018, 6:42 pm

സ്പിന്നിനെ മറികടക്കാന്‍ രണ്ടും കല്‍പ്പിച്ച് ഓസീസ്; കളി പഠിപ്പിക്കാന്‍ കോഴിക്കോട്ടുകാരന്‍ ജിയാസും

സ്പോര്‍ട്സ് ഡെസ്‌ക്

കോഴിക്കോട്: ഓസീസ് ബാറ്റ്‌സ്മാന്‍മാരെ സ്പിന്നിനെ എങ്ങനെ നേരിടാം എന്ന് പഠിപ്പിക്കുന്നത്  ഇന്ത്യക്കാര്‍. അതില്‍ ഒരാള്‍ കോഴിക്കോട്ടുകാരനും.

മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടറും ഓസീസ് ടീമിന്റെ സ്പിന്‍ ഉപദേഷ്ടാവുമായ ശ്രീധര്‍ ശ്രീറാമും കോഴിക്കോട് സ്വദേശി കെ.കെ ജിയാസുമാണ് ഓസീസിനെ സ്പിന്‍ പരിശീലിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയിലും ജിയാസ് ഓസീസ് സംഘത്തെ പരിശീലിപ്പിച്ചിരുന്നു. സംഘത്തിലെ മൂന്നാമന്‍ ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനൊപ്പമുണ്ടായിരുന്ന പ്രദീപ് സാഹുവാണ്. സാഹു ഓസീസ് താരം ആരോണ്‍ ഫിഞ്ചിനൊപ്പമായിരുന്നു പഞ്ചാബ് ടീമില്‍.


Read Also : “എടുത്തോണ്ട് പോടേയ് അവന്റെയൊരു രാജ്യദ്രോഹക്കുറ്റം”; ദിവ്യ സ്പന്ദനയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


2014 ലെ പരമ്പരയില്‍ പാകിസ്താനോട് 2- 0 ത്തിന് തോല്‍ക്കേണ്ടി വന്നതാണ് ഓസീസിനെ സ്പിന്‍ പരിശീലനത്തിന് നിര്‍ബന്ധരാക്കിയത്. അന്ന് പാകിസ്താന്റെ സ്പിന്‍ ബൗളേഴ്സായ സുള്‍ഫിഖര്‍ ബാബറും യാസിര്‍ ഷായും ചേര്‍ന്ന് 26 വിക്കറ്റുകളായിരുന്നു വീഴ്ത്തിയത്.

യു.എ.ഇയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയാണ് ഓസീസിന്റെ അടുത്ത പരീക്ഷണം. ടീം പെയ്‌നെന്ന നായകനു കീഴില്‍ രണ്ട് മത്സരങ്ങളുള്ള പരമ്പരയ്‌ക്കൊരുങ്ങുന്ന ഓസീസ് വെല്ലുവിളിയാവുക പാക്കിസ്താന്‍ സ്പിന്നര്‍മാരാകും.

പുതിയ താരങ്ങളുമായി വരണ്ടുണങ്ങിയ പിച്ചുകളില്‍ കളിക്കാനെത്തുന്ന ഓസീസിന് സ്പിന്‍ എന്ന വെല്ലുവിളി മറികടക്കാന്‍ ഇന്ത്യക്കാരുടെ പരിശീലനം ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്.

We use cookies to give you the best possible experience. Learn more