മുംബൈ: പാഴ്‌വസ്തുക്കള്‍കൊണ്ട് കുഞ്ഞന്‍ ജീപ്പ് നിര്‍മിച്ച മഹാരാഷ്ട്ര സ്വദേശിയ്ക്ക് ബൊലറോ വാഗ്ദാനം ചെയ്ത് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര. മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേ. ലോഹറിനാണ് ആനന്ദ് മഹീന്ദ്ര ബൊലറോ വാഗ്ദാനം ചെയ്തിരിക്കുന്നത്.
തന്റെ മകന് വേണ്ടിയാണ് ദത്താത്രേയ കുഞ്ഞന്‍ ജീപ്പ് നിര്‍മിച്ചത്. ക്വിക്കര്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട് ചെയ്യുന്ന ജീപ്പിന്റെ വീഡിയോ കഴിഞ്ഞ ദിവസം ഒരു യൂ ട്യൂബര്‍ പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്.
ഇടതുവശത്താണ് വാഹനത്തിന്റെ സ്റ്റിയറിംഗ് ഘടിപ്പിച്ചിരിക്കുന്നത്. മുന്‍നിരയില്‍ രണ്ടുപേര്‍ക്കും പിന്നിലെ രണ്ട് സീറ്റുകളിലായി നാല് പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കും. ചെറിയ ടയറുകളാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
പഴയ കാറുകളുടേയും മറ്റും അവശിഷ്ടങ്ങളാണ് വാഹന നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 60,000 രൂപയാണ് നിര്‍മാണ ചെലവ്.
വാഹന നിര്‍മാണ മേഖലയില്‍ പ്രചോദനമായേക്കാവുന്ന മികച്ച സൃഷ്ടി തനിക്ക് തന്നാല്‍ ‘ബൊലേറോ’ പകരം തരാമെന്നാണ് ആനന്ദ് മഹീന്ദ്രയുടെ ഓഫര്‍. വാഹനം മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ പ്രദര്‍ശിപ്പിക്കാമെന്നും അദ്ദേഹം അറിയിച്ചു.
വാഹനത്തെയും അതുണ്ടാക്കിയ വ്യക്തിയെയും അഭിനന്ദിച്ചുകൊണ്ടായിരുന്നു ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.
‘ഈ വാഹനങ്ങള്‍ സാധാരണയായിട്ടുള്ള നിയന്ത്രണങ്ങളൊന്നും പാലിച്ചുള്ളവയല്ല. പക്ഷെ, നമുക്ക് ചുറ്റിലുമുള്ള ആളുകളുടെ കഴിവുകള്‍ അഭിനന്ദിക്കുന്നത് അവസാനിപ്പിക്കാന്‍ ഞാന്‍ ഒരുക്കമല്ല, ഈ വാഹനം നിര്‍മിച്ചയാളിന് വാഹനങ്ങളോടുള്ള ഇഷ്ടം ഇതിന്റെ മുന്നിലെ ഗ്രില്ല് തെളിയിക്കുന്നുണ്ട്,’ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: This Maharashtra Man Built A 4-Wheeler That Impressed Anand Mahindra