| Saturday, 28th October 2017, 10:53 am

വാഹനപ്രേമിയായിട്ടും യുവരാജ് ബൈക്ക് ഓടിക്കുന്നില്ല; തീരുമാനത്തിന് പിന്നില്‍ ഈ വ്യക്തിയ്ക്ക് നല്‍കിയ വാക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട താരങ്ങളിലൊരാളാണ് യുവരാജ് സിംഗ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രിന്‍സ് എന്നാണ് യുവിയെ വിളിക്കുന്നത് തന്നെ. ക്രിക്കറ്റിനോളം തന്നെ യുവിയ്ക്ക് പ്രിയമുള്ള മറ്റൊന്ന് വാഹനങ്ങളാണ്. മുന്‍ നായകന്‍ എം.എസ് ധോണിയുടേയും യുവരാജിന്റേയും വണ്ടി പ്രണയം ആരാധകര്‍ക്കിടയില്‍ പാട്ടാണ്. ധോണിയുടെ പിന്നില്‍ ബൈക്കിലിരുന്ന് ഗ്രൗണ്ട് ചുറ്റുന്ന യുവിയുടെ ചിത്രം എല്ലാ ക്രിക്കറ്റ് ആരാധകരുടേയും മനസിലെ മായാ ചിത്രമാണ്.

എന്നാല്‍ യുവിയെ ബൈക്ക് ഓടിക്കുന്നതായി ഇതുവരേയും ആരും കണ്ടിട്ടില്ല. വലിയ വാഹനപ്രേമിയായിരുന്നിട്ടും യുവി എന്തുകൊണ്ടാണ് ബൈക്ക് ഓടിക്കാത്തത് എന്ന ചോദ്യത്തിന് താരം ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവി ആ കാരണം വ്യക്തമാക്കിയത്.


Also Read: ‘മോദി കുഴിച്ച കുഴിയില്‍ മോദി തന്നെ’; രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ഉപയോഗിച്ച ഹാഷ് ടാഗ് മോദിയെ തിരിഞ്ഞു കുത്തുന്നു; പപ്പുമോദി ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു


അമ്മ വിലക്കിയത് മൂലമാണ് താന്‍ ബൈക്ക് ഓടിക്കാത്തത് എന്നാണ് യുവിയുടെ വെളിപ്പെടുത്തല്‍. കല്യാണമൊക്കെ കഴിഞ്ഞെങ്കിലും ഇന്നും തന്റെ വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അമ്മയാണെന്നും അമ്മ വേണ്ട എന്നു പറഞ്ഞതാണ് താന്‍ ബൈക്ക് ഓടിക്കാത്തതിന് കാരണമെന്നും യുവി പറയുന്നു. അമ്മയെ എതിര്‍ത്താലോ അനുസരിക്കാതിരുന്നാലോ അവര്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുകയോ തന്നോട് മിണ്ടാതിരിക്കുകയോ ചെയ്യുമെന്നും യുവി പറയുന്നു.

“ബൈക്ക് ഓടിക്കാന്‍ എനിക്ക് അനുമതിയില്ല. എന്റെ അമ്മ പ്രതിജ്ഞ എടുപ്പിച്ചിരിക്കുകയാണ്. ഞാന്‍ ബൈക്ക് ഓടിക്കുന്ന ദിവസം അവര്‍ വീടു വിടും. അതുണ്ടാകാതിരിക്കാനാണ് ഞാന്‍ ബൈക്ക് ഓടിക്കാത്തത്.” യുവി പറയുന്നു. അതേസമയം തനിക്ക് കാറുകളുടെ ശേഖരമുണ്ടെന്നും അതില്‍ മേഴ്‌സിഡയസ് ബെന്‍സാണ് പ്രിയപ്പെട്ടതെന്നും യുവി പറഞ്ഞു. ഓഡിയുടേയും ബി.എം.ഡബ്ല്യൂവിന്റേയും കാറുകളും തനിക്കുണ്ടെന്നും യുവി പറഞ്ഞു.

We use cookies to give you the best possible experience. Learn more