| Thursday, 19th December 2019, 7:09 pm

'മോദി ഭരണം നരഭോജികള്‍ക്ക് സമാനം; രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്നും അഭിഷേക് മനുസിങ്‌വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് ദല്‍ഹിയില്‍ നിലനില്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനുസിങ്‌വി. ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു സിങ്‌വിയുടെ പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘രാജ്യതലസ്ഥാനമാണ് ദല്‍ഹി. ചെങ്കോട്ടയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 18 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. നിര്‍ദേശ പ്രകാരം ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചു. കര്‍ണ്ണാടകയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലും അസമിലും സമാന സംഭവങ്ങള്‍ അരങ്ങേറി. ഇവിടെ ബി.ജെ,പി ഭരണമല്ല. അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. ബി.ജെ.പി ഭരണം നരഭോജികള്‍ക്ക് സമാനമാണെന്നും’; അഭിഷേക് മനുസിങ്‌വി പറഞ്ഞു.

ദല്‍ഹിയില്‍ ടെലഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. വോയിസ്, എസ്.എം.എസ് ഡാറ്റ എന്നിവയാണ് റദ്ദ് ചെയ്തത്.
സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം സേവനം നിര്‍ത്തിവെക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ ട്വീറ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍ സേവനം നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓരോ ശ്രമങ്ങളും പരാജയപ്പെടുന്ന കാഴ്ച്ചയാണ്.

ദല്‍ഹിയില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരം ദല്‍ഹിയില്‍ സൗജന്യമായി വൈഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more