സങ്കക്കാര ധോണിയോട് ചെയ്തത് രാഹുൽ പന്തിനോടും ചെയ്തു; 13 വർഷത്തെ ചരിത്രം മാറ്റിമറിച്ചു
Cricket
സങ്കക്കാര ധോണിയോട് ചെയ്തത് രാഹുൽ പന്തിനോടും ചെയ്തു; 13 വർഷത്തെ ചരിത്രം മാറ്റിമറിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 13th April 2024, 4:44 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പില്‍സിന് രണ്ടാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ക്യാപിറ്റല്‍സ് പരാജയപ്പെടുത്തിയത്. ടോസ് മത്സരത്തില്‍ നേടിയ ലഖ്‌നൗ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹോം ടീം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപിറ്റല്‍സ് 18.1 ഓവറില്‍ ആറ് വിക്കറ്റ് ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ദല്‍ഹി നായകന്‍ റിഷബ് പന്ത് നാലു പന്തില്‍ 41 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ആറ് ഫോറുകളാണ് ദല്‍ഹി നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തിലെ പതിനഞ്ചാം ഓവര്‍ എറിഞ്ഞ രവി ബിഷ്‌ണോയിയുടെ മൂന്നാം പന്തില്‍ ആയിരുന്നു പന്ത് പുറത്തായത്. ലഖ്നൗ നായകന്‍ കെ.എല്‍ രാഹുലിന്റെ തകര്‍പ്പന്‍ സ്റ്റംപിങ്ങിലൂടെയാണ് ദല്‍ഹി നായകന്‍ പുറത്തായത്.

ഇതിന് പിന്നാലെ മറ്റൊരു രസകരമായ വസ്തുതയാണ് ഏറെ ശ്രദ്ധേയമായത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീമിലെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും എതിര്‍ ടീമിലെ ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പറുമായ ഒരു താരത്തെ പുറത്താക്കുന്നത്.

2011ല്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കകാര എം.എസ് ധോണിയെ ഇത്തരത്തില്‍ പുറത്താക്കിയിട്ടുണ്ട്. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കപ്പെടുന്നത്.

പന്തിന് പുറമെ ഓസ്ട്രേലിയന്‍ യുവതാരം ജെക്ക് ഫ്രാസര്‍ മക്ഗര്‍ക്ക് 35 പന്തില്‍ 55 റണ്‍സും പ്രിത്വി ഷാ 22 പന്തില്‍ 32 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ലഖ്നൗ ബാറ്റിങ്ങില്‍ ആയുഷ് ബധോനി 35 പന്തില്‍ 55 റണ്‍സും നായകന്‍ കെ.എല്‍ രാഹുല്‍ 22 പന്തില്‍ 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ദല്‍ഹി ബൗളിങ്ങില്‍ കുല്‍ദീവ് യാദവ് മൂന്ന് വിക്കറ്റും ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും നാല് തോല്‍വിയുമായി നാല് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് ദല്‍ഹി. ഏപ്രില്‍ 17ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ദല്‍ഹിയുടെ അടുത്ത മത്സരം. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയം ആണ് വേദി.

Content Highlight: This is the second time Keeper-captains to be stumped out by opposition keeper-captain in IPL