കൊല്‍ക്കത്ത: സംഘപരിവാര്‍ ഭരണകൂടം അന്യായമായി തടങ്കലില്‍വെച്ചവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയുടെ റിപബ്ലിക്ക് ദിന സന്ദേശം.
ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിന് പിന്നാലെ യു.എ.പി.എ. ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിന്റെ ഭാഗമായിതിന്റെ പേരില്‍ യു.എ.പി.എ ചുമത്തി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ പേരെടുത്ത് പറഞ്ഞ് ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു മഹുവ മൊയ്ത്രയുടെ ട്വീറ്റ്.
‘നമ്മുടെ റിപബ്ലിക്കിന് ജന്മദിനാശംസകള്‍. എന്നാല്‍ ഇത് സിദ്ദിഖ് കാപ്പന്റെയും ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും കൂടി റിപ്പബ്ലിക്കാണ്,’ എന്നാണ് മഹുവ ട്വിറ്ററില്‍ പങ്കുവെച്ചിരുക്കുന്നത്
അതേസമയം, ഹിന്ദുത്വ വാദികള്‍ മഹുവയുടെ അഭിപ്രായ പ്രകടനത്തിന് എതിരെ രംഗത്തെത്തി. റിപബ്ലിക്ക് ദിനം രാജ്യസ്നേഹികളെ ഓര്‍ക്കുന്നതാണെന്നും രാജ്യത്തിന്റെ ‘ശത്രുക്കളെ’ ശിക്ഷിക്കണമെന്ന് ഭരണഘടന തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു ട്വിറ്റര്‍ യൂസര്‍ പ്രതികരിച്ചു.
‘ഒടുവില്‍ ഒരാള്‍ ഷര്‍ജീല്‍ ഇമാമിനെ ഓര്‍മിപ്പിച്ചിരിക്കുന്നു, നിങ്ങള്‍ക്കു നന്ദി’ മഹുവയുടെ നിലപാടിനെ അനുകൂലിച്ച് ഒരാള്‍ ട്വറ്ററില്‍ കറിച്ചത്.
CONTENT HIGHLIGHTS: This is the republic of Siddique Kappan, Umar Khalid and Sharjeel Imam; Mahua Moitra in the Republic Day message