ന്യൂദല്‍ഹി: പൗരത്വഭേദഗതിക്കെതിരെയുള്ള സമരങ്ങളെയും പൊലീസ് അക്രമങ്ങളെയും മറച്ചുവെക്കാന്‍ ദേശസ്‌നേഹം ഉപയോഗിക്കുന്നത് വ്യക്തമാക്കുന്ന വീഡിയോ ട്വീറ്റ് ചെയ്ത് നടന്‍ പ്രകാശ് രാജ്. രാജ്യത്ത് അടിയന്തരാവസ്ഥയാണ് നില്‍നില്‍ക്കുന്നതെന്നും ഇതിനെതിരെ ജനങ്ങള്‍ ഉണരണമെന്നും ആഹ്വാനം ചെയ്യുന്ന വീഡിയോ ആണ് പ്രകാശ് രാജ് തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരക്കുന്നത്.
രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെയും പൊലീസ് അതിക്രമങ്ങളെയും മറച്ചുവെക്കാന്‍ ദേശസ്‌നേഹവും ഇന്റര്‍നെറ്റ് നിരോധനവും ഉപയോഗിക്കുന്നതാണ് യഥാര്‍ത്ഥ സൂര്യഗ്രഹണം എന്ന് കൃത്യമായി പറഞ്ഞുവെക്കുകയാണ് വീഡിയോയില്‍.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന വ്യാപകപ്രതിഷേധങ്ങളും ഏറെ പ്രശ്‌സതമായ ‘മിലേ സുര്‍ മേരാ തുമാര’ എന്ന ഗാനവും ഇടകലര്‍ന്ന് വരുന്ന രീതിയിലാണ് വീഡിയോ. അവസാനത്തേക്ക് പ്രതിഷേധസ്വരങ്ങളെ നിശബ്ദമാക്കികൊണ്ട് ഗാനം ഉയര്‍ന്ന് വരുന്നു.
സാങ്കേതിക കാരണങ്ങളാല്‍ ബ്രോഡാകാസ്റ്റിംഗ് അല്പം കഴിഞ്ഞ് ആരംഭിക്കുമെന്ന് അറിയിപ്പോടെ ആരംഭിക്കുന്ന വീഡിയോയില്‍ പകുതിയാകുമ്പോഴേക്കും അനിശ്ചിതകാലത്തേക്ക് ബ്രോഡ്കാസ്റ്റിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന അറിയിപ്പ് വരുന്നുണ്ട്. കൂടാതെ ഒപ്പം ജയ് മോദി – ജയ് ഹിന്ദ് എന്ന് പരിഹാസരൂപേണെ ഒപ്പം ചേര്‍ത്തിരിക്കുന്നതായും കാണുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന വിവിധ വിഷയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. പൊലീസ് വെടിവെക്കുന്ന ദൃശ്യത്തോടെ ആരംഭിക്കുന്ന വീഡിയോ SAY NO TO CAA & NRC, SAY YES TO CONSTITUTION എന്ന് ദേശീയപതാകയോടൊപ്പം എഴുതിച്ചേര്‍ത്തുക്കൊണ്ടാണ് അവസാനിക്കുന്നത്.
DoolNews Video