national news
'ഭരണഘടനാ ദിനത്തിലെ ഏറ്റവും പ്രത്യേകത നിറഞ്ഞ വാര്‍ത്തയാണിത്'; മഹാരാഷ്ട്രയില്‍ സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് മമതാ ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 26, 02:06 pm
Tuesday, 26th November 2019, 7:36 pm

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീംകോടതിയുടെ വിധി വന്ന സാഹചര്യത്തില്‍ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഭരണഘടനാ ദിനം കൂടിയായ ഇന്ന് മഹാരാഷ്ട്രാ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ഏറ്റവും പ്രത്യേകത നിറഞ്ഞ വാര്‍ത്തയാണെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചു.

‘സുപ്രീം കോടതി ഭരണഘടനയുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഭരണാഘടനാ ദിനത്തിലെ പ്രത്യേകത നിറഞ്ഞ വാര്‍ത്തയാണിത്’ മമതാ ബാനര്‍ജി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് അഞ്ചുമണിക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും പരസ്യ ബാലറ്റിലൂടെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുമാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. മാധ്യമങ്ങള്‍ വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിലൂടെ കനത്ത തിരിച്ചടിയാണ് ബി.ജെ.പി സര്‍ക്കാരിന് നേരിടേണ്ടി വന്നത്. വിശ്വാസ വോട്ടെടുപ്പ് നേരിടുന്നതിനു മുമ്പേ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവെക്കുകയായിരുന്നു. തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലെന്നും പ്രതിപക്ഷമായി തന്നെ ഇരിക്കുമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കിയിരുന്നു.