കൊച്ചി: തന്റെ ആദ്യ സിനിമയായ ‘പാഠം ഒന്ന്; ഒരു വിലാപം’ ത്തില്‍ നിന്ന് വര്‍ത്തമാനത്തില്‍ എത്തുമ്പോള്‍ തന്റെ നാട്ടിലെ പെണ്‍കുട്ടികളുടെ വളര്‍ച്ചയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ആര്യാടന്‍ ഷൗക്കത്ത്.
പത്താംക്ലാസ് വരെ പഠിക്കാന്‍ ആഗ്രഹിക്കുന്നവളായിരുന്നു പാഠം ഒന്ന്; ഒരു വിലാപത്തില്‍ മീരാജാസ്മിന്‍ അവതരിപ്പിച്ച നായിക ഷാഹിന. പുതിയ സിനിമയായ ‘വര്‍ത്തമാന’ത്തില്‍ നായിക പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്ന ഫൈസ സൂഫിയ ന്യൂദല്‍ഹി ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ഥിയാണ്. ആദ്യസിനിമയില്‍ നിന്ന് പുതിയ സിനിമയിലെത്തുമ്പോള്‍ ഞാന്‍ അവതരിപ്പിക്കുന്നത് എന്റെ നാട്ടിലെ പെണ്‍കുട്ടികളുടെ വളര്‍ച്ചയാണ് എന്നാണ് ആര്യാടന്‍ ഷൗക്കത്ത് പറയുന്നത്.
പത്താംക്ലാസ് വരെ പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഷാഹിനയില്‍ നിന്ന് ദല്‍ഹിയില്‍ പഠനത്തിനെത്തുന്ന ഫൈസ സൂഫിയയിലേക്ക് മലപ്പുറത്തെ ഒരു പെണ്‍കുട്ടിയുടെ വളര്‍ച്ചയാണ് വര്‍ത്തമാനം സിനിമ പറയുന്നത്.
അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ച് പഠനം നടത്താന്‍ ദല്‍ഹിയിലെത്തിയ ഫൈസ സൂഫിയയ്ക്ക് അവിടെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കേണ്ടിവരികയും ഒടുവില്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടിയും വരുന്നു. മലപ്പുറത്തെ പെണ്‍കുട്ടികള്‍ അത്രത്തോളം വളര്‍ന്നുവെന്നതിന്റെ തെളിവാണിതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
വര്‍ത്തമാനകാല ഇന്ത്യയെയാണ് തന്റെ പുതിയ ചിത്രമായ ‘വര്‍ത്തമാന’ത്തിലൂടെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്ത് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ശിവയാണ്.
പാര്‍വതി തിരുവോത്തിനെ കൂടാതെ റോഷന്‍ മാത്യുവും സിദ്ദീഖുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിജിപാല്‍ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത് അളഗപ്പന്‍ നാരായണനാണ്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: ‘This is proof that Malappuram girls have grown so much’; Aryadan Shoukath Talks about Parvathy thiruvoth acted new movie varthamanam