| Wednesday, 28th March 2018, 7:21 pm

ചോദ്യപേപ്പര്‍ ചോര്‍ച്ച; 'മോദിജീ... നമ്മുടെ പരീക്ഷാ പോരാളികളുടെ ഭാവിയാണ് നിങ്ങള്‍ തകര്‍ത്തത്'; ഇത് പേപ്പര്‍ ചോര്‍ത്തുന്ന സര്‍ക്കാരെന്നും കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിനെ പേപ്പര്‍ ചോരുന്ന സര്‍ക്കാരെന്ന് പേരുമാറ്റണമെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം തലവനായ രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

“രണ്ടുകോടി വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് അപകടത്തിലാക്കിയത്. എത്ര വിദ്യാര്‍ത്ഥികളുടെ പരിശ്രമത്തെയാണ് നിങ്ങള്‍ നശിപ്പിച്ചത്. മോദിജീ നമ്മുടെ പരീക്ഷാ പോരാളികളുടെ ഭാവിയാണ് നിങ്ങള്‍ തകര്‍ത്തത്.”


Also Read:  മോദിയ്ക്ക് നവാസ് ഷെരിഫിനെ കാണാമെങ്കില്‍ ഞാന്‍ മമതയെ കാണുന്നതില്‍ എന്താണ് തെറ്റ്: സഞ്ജയ് റാവത്ത്


നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഓരോ വിഷയങ്ങളുടെ പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. പിന്നാലെ പരീക്ഷ റദ്ദാക്കിയതായി സി.ബി.എസ്.ഇ അറിയിപ്പ് പുറത്തുവന്നു.

10-ാം ക്ലാസിലെ കണക്ക്, 12-ാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രം പരീക്ഷകളാണ് വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ പുതുക്കിയ പരീക്ഷാ തീയതി സി.ബി.എസ്.ഇ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.


Also Read:  പി.എന്‍.ബി വായ്പാ തട്ടിപ്പ്; നീരവ് മോദിയുടെ അടുത്ത കൂട്ടാളി അറസ്റ്റില്‍


അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ശക്തമായ നടപടിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യപേപ്പര്‍ വിതരണം ചെയ്യുന്ന സമയത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

Watch This Video:

Latest Stories

We use cookies to give you the best possible experience. Learn more