ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രതിഷേധ പരിപാടി നടത്തിയവരെ ദേശവിരുദ്ധ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് പാകിസ്താന്‍ ഹൈക്കോടതി. ഇത് ഇന്ത്യയല്ല പാകിസ്താനെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതര്‍ മിന്‍അല്ല പൊലീസിനോട് പറഞ്ഞത്.
അറസ്റ്റ് ചെയ്യപ്പെട്ടവരുടെജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. ‘ഒരു ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിപ്പെടും. ഇത് പാകിസ്താനാണ് ഇന്ത്യയല്ല,’ മിന്‍അല്ല പറഞ്ഞു.
ഒപ്പം പ്രതിഷേധിക്കാന്‍ അനുമതി കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ചീഫ് ജസ്റ്റിസ് പറഞ്ഞു.
‘നിങ്ങള്‍ പ്രതിഷേധം നടത്തണമെങ്കില്‍ അനുമതി തേടുക. അനുമതി ലഭിച്ചില്ലെങ്കില്‍ കോടതി ഇവിടെയുണ്ട്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രതിഷേധക്കാര്‍ക്കെതിരെ എന്തിനാണ് ദേശവിരുദ്ധ കുറ്റം ചുമത്തിയതെന്നും കോടതി ചോദിച്ചു. വിമര്‍ശനത്തെ തുടര്‍ന്ന് പ്രതിഷേധക്കാരുടെ മേല്‍ ചുമത്തിയ ചാര്‍ജുകള്‍ പിന്‍വലിച്ചതായി ഇസ്ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ കോടതിയെ ബോധിപ്പിച്ചു.
ജനുവരിയിലാണ് അവാമി വര്‍ക്കേര്‍സ് പാര്‍ട്ടിയിലെയും പാഷ്തന്‍ തഹഫുസ് പാര്‍ട്ടിയിലെയും 23 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പാകിസ്താന്‍ നാഷണല്‍ പ്രസ് ക്ലബിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പി.ടി.എം പാര്‍ട്ടി നേതാവായ മന്‍സൂര്‍ പസ്തീനെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു ഇവര്‍സമരം നടത്തിയത്.